മുല്ലപ്പെരിയാർ> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് കൂടുതൽ വെള്ളംകൊണ്ടുപോകുന്നുണ്ട്. തീരദേശവാസികളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. റവന്യു, പൊലീസ്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കട്ടപ്പനയിൽ പറഞ്ഞു.