കൊച്ചി> സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. പവന് 80 രൂപയുടെ വർധനവും ഗ്രാമിന് 10 രൂപയുടെ വർധനവുമാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 35,640 രൂപയായി. ഗ്രാമിന് 4455 രൂപയുമായി.
ഇന്നലെ ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. കഴിഞ്ഞ 15 ന് സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒരു പവൻ സ്വർണത്തിന് 35,840 ആയിരുന്നു അന്ന് വില.