Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

യുഎഇ സുവർണ്ണജൂബിലി: 50 ദിവസം ക്യാമ്പയിനുമായി ലുലു

by News Desk
October 20, 2021
in PRAVASI
0
യുഎഇ-സുവർണ്ണജൂബിലി:-50-ദിവസം-ക്യാമ്പയിനുമായി-ലുലു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി> യുഎഇ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യുഎഇയിലെ 87 ലുലു സ്റ്റോറുകളിൽ ഡിസംബർ ഒമ്പതുവരെ പരിപാടികൾ നടക്കും.

50 ദിവസം 50 ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷൻ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇതിലുൾപ്പെടും. കല്യാൺ ജ്വലേഴ്സുമായി ചേർന്ന് സ്വർണ്ണസമ്മാന പദ്ധതിയും നടക്കും. 100 ദിർഹത്തിന്റെ ഇടപാടുകൾ നടത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികൾക്ക് 50 ഗ്രാം സ്വർണ്ണം വെച്ച് മൊത്തം രണ്ടര കിലോ സ്വർണ്ണം സമ്മാനമായി നൽകും. മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ക്യാമറ, ഐ.ടി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് ‘ഡിജി ടെക്’ മേള ഒക്ടോബർ 26 മുതൽ ആരംഭിക്കും. മൊബൈൽ, ടി.വി, ലാപ്ടോപ്പുകൾ എന്നിവ മാറ്റിവാങ്ങാൻ ‘എക്സ്ചേഞ്ച് ഫെസ്റ്റിവലും’ പലിശരഹിത ഇൻസ്റ്റാൾമെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും.

ദീപാവലിയുടെ ഭാഗമായി ഇന്ത്യൻ പരമ്പാരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാർഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽപ്പേർക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോർപ്പറേറ്റ് ഓർഡറുകളും ഇത്തവണ സ്വീകരിക്കും.

ഇലക്ട്രോണിക്സ്, മൊബൈൽ ഉത്പന്നങ്ങളുടെ വിപണന മേള ‘സൂപ്പർ ഫ്രൈഡേ’ നവംബർ 23-ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിക്കുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ‘അഭിമാനത്തോടെ യു.എ.ഇയിൽ നിന്നും’ എന്ന ആശയത്തിൽ പ്രാദേശിക കാർഷിക വിളകളുടെ വിപണന മേള നടക്കും. ഓൺലൈൻ ഇടപാടുകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിംഗ് ആപ്പ് നവീകരിക്കുകയും ചെയ്തു. ഉത്പന്നങ്ങൾ കേടുപാടുകൾ കൂടാതെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് സൂക്ഷിക്കുന്നതിനായി 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ടിക്കുന്നത്.

യു.എ.ഇയിൽ തുടക്കം കുറിച്ച് ആഗോള ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നതായി ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. എല്ലാവിധ വ്യവസായാനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീർഘദർശികളായ യു.എ.ഇ ഭരണാധികാരികളാണ് ഞങ്ങളുടെ നേട്ടങ്ങൾക്ക് കാരണം. അതിന് കാരണമായ ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യു.എ.ഇയുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരവുകൂടിയാണ് ഞങ്ങളുടെ ഈ ആഘോഷങ്ങളെന്നും അദ്ധേഹം പറഞ്ഞു.

സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ‘രണ്ടുദിർഹം നൽകു, രണ്ട് കണ്ണുകൾ രക്ഷിക്കൂ’ എന്ന ആശയത്തിൽ ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന നേത്രരോഗബാധിതരായ പാവപ്പെട്ടവർക്ക് സഹായം ലഭ്യമാക്കും. യു.എ.ഇയോടുള്ള ജനങ്ങളുടെ സ്നേഹം വാക്കുകളിലൂടെ പങ്കുവെക്കാൻ ‘വാൾ ഓഫ് പ്രൈഡ്’ എന്ന പദ്ധതി നടപ്പാക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യു.എ.ഇയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയിൽ ഏവർക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഗ്രൂപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ, ഓംനിചാനൽ ഓപ്പറേഷൻസ് ഹെഡ് സ്റ്റുവർട്ട് ഡേവിഡ്ജ്, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

Previous Post

സി എച്ച്‌ കണാരന്റെ ഓർമപുതുക്കി കേരളം

Next Post

സീമ സിബി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
സീമ-സിബി-പൈങ്ങോട്ടൂര്‍-പഞ്ചായത്ത്-പ്രസിഡന്റ്‌

സീമ സിബി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.