കൊച്ചി/കവളങ്ങാട്> പൈങ്ങോട്ടൂര് പഞ്ചായത്ത് പ്രസിഡന്റായി എല്ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു. 13 അംഗങ്ങളുള്ള പഞ്ചായത്തില് ഏഴുപേര് സീമക്കും നാലുപേര് യുഡിഎഫ് സ്ഥാനാര്ഥി മില്സി ഷാജിക്കും വോട്ട് ചെയ്തു.
മുന് പഞ്ചായത്ത് പ്രസിഡന്റ് സിസി ജെയ്സണ് തെരഞ്ഞെടുപ്പില് നിന്നും വിട്ടുനിന്നു. കോണ്ഗ്രസ് അംഗം ഹരീഷ് രാജപ്പന്റെ വോട്ട് അസാധുവായി.















