എനെർജ്ജി ബില്ലുകളിൽ വിക്ടോറിയൻ സർക്കാർ $ 250 ക്യാഷ് ബാക്ക് ബോണസ് നൽകുന്നു . വിക്ടോറിയയുടെ സംസ്ഥാന സർക്കാർ വൈദ്യുതി ബില്ലുകളിൽ നൂറുകണക്കിന് ഡോളർ ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു.
ഇന്ന് (ബുധനാഴ്ച) ഊർജ്ജ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ലില്ലി ഡി അംബ്രോസിയോ ഒറ്റത്തവണ പേയ്‌മെന്റിന് അപേക്ഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവന പുറത്തിറക്കി.
സാമ്പത്തിക ഞെരുക്കമുള്ള എല്ലാവർക്കും ഈ 250 ഡോളർ പേയ്‌മെന്റിന് അപേക്ഷിക്കാം. അത് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് ആയി കൈമാറ്റം ചെയ്യപ്പെടും.
പെൻഷൻകാരുടെ കൺസെഷൻ കാർഡ് കൈവശമുള്ള അല്ലെങ്കിൽ ജോബ്സീക്കർ സ്വീകരിക്കുന്ന ഏതൊരു കുടുംബത്തിനും ബോണസ് ലഭ്യമാണ്.
Austudy, Abstudy, Youth Allowance എന്നിവ ലഭിക്കുന്നവർ അല്ലെങ്കിൽ വെറ്ററൻസ് അഫയേഴ്സ് ഗോൾഡ് കാർഡ് കൈവശമുള്ളവർ എന്നിവരും യോഗ്യരാണ്.
പണമടയ്ക്കൽ 12 മാസത്തേക്ക് ലഭ്യമാകും, എന്നാൽ ഒരു കുടുംബത്തിന് ഒരു പരിധി ഉണ്ട്.
പ്രോഗ്രാം 12 മാസം മുമ്പ് സ്ഥാപിതമായതാണ്, അതിനുശേഷം ഇതുവരെ 76,000 മില്യൺ ഡോളർ 300,000 പേയ്മെന്റുകളേ നാളിതുവരെ നടത്തിയിട്ടുള്ളൂ. അർഹരായ ഒട്ടനവധി ആളുകൾ ഇപ്പോഴും അജ്ഞരായിരിക്കാം, അല്ലെങ്കിൽ മനഃപൂർവ്വം അവഗണിച്ചതാകാം.
ഇത് 2022 ജനുവരി 31 ന് തീരും. ബോണസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എനർജി കോംപെയർ വെബ്സൈറ്റിലേക്ക് here പോകാം.
“എനെർജ്ജി ബില്ലുകളിൽ സഹായത്തിന് അർഹരായ നിരവധി വിക്ടോറിയൻ കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. പലർക്കും ഈ പദ്ധതിയെകുറിച്ചറിയില്ല എന്നാണ് തോന്നുന്നത്. ഒരു ചെറിയ കൈത്താങ്ങ് നൽകി, സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ചെറിയ ഒരു അയവുണ്ടാക്കുക എന്നതാണ് ഈ ബോണസിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. സഹായം ആവശ്യമുള്ള എല്ലാവരേയും അപേക്ഷിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു,” ഡി അംബ്രോസിയോ പ്രസ്താവനയിൽ പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group :
ht