Amazon Great Indian Festival: Smartphone, laptop deals worth checking out: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇപ്പോഴും തുടരുകയാണ്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്ഫോണോ ലാപ്ടോപ്പോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു ഏറ്റവും മികച്ച സമയമാണിത്. സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കും ഏറ്റവും നല്ല ഓഫറുകളും ഡീലുകളുമാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
ഇപ്പോൾ നിങ്ങൾക്ക് പരിശോധിക്കാവുന്ന തിരഞ്ഞെടുത്ത ചില മികച്ച ഡീലുകളാണ് താഴെ നൽകിയിരിക്കുന്നത്.
Xiaomi Mi 11X, Mi 11X Pro – ഷവോമി എംഐ 11X, എംഐ 11X പ്രോ
ഷവോമി എംഐ 11X, എംഐ 11X പ്രോ എന്നീ ഫോണുകൾ വാല്യൂ ഫോർ മണി ഗണത്തിൽ പെടുന്നവയാണ്. സ്നാപ്ഡ്രാഗൺ 870, സ്നാപ്ഡ്രാഗൺ 888 എന്നി പ്രോസസറുകളുടെ കരുത്തിൽ വരുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മികച്ച ഫോണുകളിൽ ഒന്നാണ് ഇവ. എംഐ 11X നിലവിൽ 27,999 രൂപയ്ക്കും, എംഐ 11X പ്രോ 36,999 രൂപയ്ക്കും ലഭ്യമാണ്. നിർഭാഗ്യവശാൽ ഈ രണ്ട് ഫോണുകളിലും നിങ്ങൾക്ക് അധിക ബാങ്ക് ഓഫറുകളൊന്നും ലഭിക്കില്ല, എന്നാൽ പഴയ ഫോണുകൾ മാറുകയാണെങ്കിൽ നിങ്ങൾക്ക് ചില എക്‌സ്‌ചേഞ്ച് ഓഫറുകൾ ലഭ്യമാണ്.
OnePlus 9, OnePlus 9R – വൺപ്ലസ് 9, വൺപ്ലസ് 9 ആർ
വൺപ്ലസ് 9 കുറച്ചുകാലത്തേക്ക് ഡിസ്കൗണ്ടിൽ ലഭ്യമാണ്, ഇത് ഇപ്പോൾ 46,999 രൂപയ്ക്ക് വാങ്ങാം. ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് അല്ലെങ്കിൽ സ്റ്റാൻഡേർഡ് ചാർട്ടർ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ഈ വിലയിൽ നിന്ന് 7,000 രൂപ കൂടി കുറഞ്ഞു ലഭിക്കും.
ഐസിഐസിഐ, എസ്ബിഐ, സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ വൺപ്ലസ് 9 ആർ ഇപ്പോൾ 2,000 രൂപ അധിക കിഴിവോടെ 36,999 രൂപയ്ക്കു ലഭിക്കും.
Samsung Galaxy S21 – സാംസങ് ഗാലക്‌സി എസ്21
സാംസങ് ഗാലക്‌സി എസ് 21ന്റെ വില 69,999 രൂപയിൽ നിന്നും കുറഞ്ഞ് 54,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. 12 എംപി+12 എംപി+64 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടു കൂടിയ ഫോണിന് കരുത്ത് നൽകുന്നത് എക്സിനോസ് 2100 ചിപ്‌സെറ്റാണ്. ഇത് ഒരു ഫുൾഎച്ഡി+ ഡൈനാമിക് അമോഎൽഇഡി 2X ഡിസ്പ്ലേയും 4,000എംഎഎച് ബാറ്ററിയുമായാണ് വരുന്നത്.
Asus TUF Gaming F15 – അസൂസ് ടിയുഎഫ് ഗെയിമിംഗ് എഫ്15
അസൂസ് ടിയുഎഫ് ഗെയിമിംഗ് എഫ്15 15.6 ഇഞ്ച് 144ഹേർട്സ് ഡിസ്പ്ലേയുമായാണ് വരുന്നത്, ഇതിൽ ഇന്റൽ ടെൻത് ജെൻ കോർ ഐ5 പ്രോസസർ, ജിടിഎക്സ്1650 ടിഐ ജിപിയു, 512ജിബി എസ്എസ്ഡി സ്റ്റോറേജുള്ള 8ജിബി റാം എന്നിവയുണ്ട്. നിലവിൽ 57,990 രൂപയ്ക്ക് ഈ ലാപ്ടോപ് ലഭ്യമാണ്. നിങ്ങളുടെ പഴയ ലാപ്ടോപുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇതിൽ വലിയ കിഴിവ് ലഭിക്കും. സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് 1500 രൂപയുടെ അധിക കിഴിവ് ലഭിക്കുന്ന ബാങ്ക് ഓഫറും ഉണ്ട്.
HP Victus Ryzen 5 – എച്ച്പി വിക്ടസ് റൈസൺ 5
പരിഗണിക്കാവുന്ന മറ്റൊരു ഗെയിമിംഗ് ലാപ്‌ടോപ്പാണ് എച്ച്പി വിക്ടസ് റൈസൺ 5 5600 എച്ച്, ഇത് ഇപ്പോൾ 61,990 രൂപയ്ക്ക് വാങ്ങാനാകും. ഈ ലാപ്‌ടോപ്പിൽ റൈസൺ 5 5600 എച്ച് പ്രോസസ്സറും ജിടിഎക്സ് 1650 ജിപിയുവും 8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഉണ്ട്. നിങ്ങൾക്ക് ആർടിഎക്സ് 3050 വേരിയന്റ് 72,990 രൂപയ്ക്കും സ്വന്തമാക്കാം. തിരഞ്ഞെടുത്ത പഴയ ലാപ്‌ടോപ്പുകൾക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ കൂടുതൽ കിഴിവുകളും ലഭിക്കും.
The post ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ഇപ്പോൾ ലഭിക്കുന്ന സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് ഡീലുകൾ appeared first on Indian Express Malayalam.