വാട്സ്ആപ്പിലെ എല്ലാ വ്യക്തിഗത സന്ദേശങ്ങളും സുരക്ഷിതമാക്കാൻ ഒരാൾക്ക് സഹായിക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് സവിശേഷത അവതരിപ്പിച്ചു. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ, ചാറ്റ് ബാക്കപ്പുകൾ ഉപയോക്താവിന് മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, മൂന്നാം കക്ഷിയായ ഫെയിസ്ബുക്കിനോ ആപ്പിളിനോ ഗൂഗിളിനോ അത് ആക്സസ് ചെയ്യാൻ സാധിക്കില്ല.
“എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പിന്, ഐക്ലൗഡിലും ഗൂഗിൾ ഡ്രൈവ് ബാക്കപ്പിലും ലഭിക്കുന്ന അതേ സുരക്ഷിതത്വം ലാഭിക്കും.” എന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നു. 2016 മുതൽ സന്ദേശങ്ങൾ, വീഡിയോ, ഓഡിയോ എന്നിവയ്ക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാട്സ്‌ആപ്പ് നൽകുന്നുണ്ട്. “ആഗോളതലത്തിൽ രണ്ട് ബില്യണിലധികം ഉപയോക്താക്കൾക്കിടയിൽ സഞ്ചരിക്കന്ന 100 ബില്ല്യൺ സന്ദേശങ്ങളെ ഇത് ഒരു ദിവസം സംരക്ഷിക്കുന്നുണ്ട്” എന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തി.
പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് ഫീച്ചർ ഉപയോക്താക്കൾക്ക് ഒരു പാസ്‌വേഡ് അല്ലെങ്കിൽ 64-അക്ക എൻക്രിപ്ഷൻ കീ സജ്ജീകരിച്ചു സുരക്ഷിതമാക്കാവുന്നതാണ്. അതിനാൽ, മറ്റൊരാൾക്കും ആ ചാറ്റുകൾ ആക്സസ് ചെയ്യാൻ കഴിയില്ല. എന്നാൽ പാസ്‌വേഡ് മറന്നാൽ, നിങ്ങൾക്ക് ചാറ്റ് ബാക്കപ്പിലേക്കുള്ള ആക്സസ് നഷ്ടപ്പെടും. നിങ്ങൾക്കും പിന്നീട് അവ എടുക്കാൻ സാധിക്കുകയില്ല.
WhatsApp: How to enable end-to-end encrypted backup – എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എങ്ങനെ പ്രവർത്തനക്ഷമമാക്കാം
സ്റ്റെപ് 1: വാട്ട്‌സ്ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ബട്ടണിൽ ടാപ്പ് ചെയ്ത് സെറ്റിങ്‌സ് വിഭാഗത്തിലേക്ക് പോകുക.
സ്റ്റെപ് 2: ചാറ്റുകൾ ടാപ്പുചെയ്യുക, തുടർന്ന് ചാറ്റ് ബാക്കപ്പിലേക്ക് പോകുക.
സ്റ്റെപ് 3: എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പിലേക്ക് പോയി കണ്ടിന്യു ടാപ്പ് ചെയ്യുക. അതിനുശേഷം, ഒരു പാസ്സ്‌വേർഡ് അല്ലെങ്കിൽ ഒരു എൻക്രിപ്ഷൻ കീ നൽകുക.
Also Read: WhatsApp: വാട്സ്ആപ്പ് ‘എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്’ എത്തുന്നു; ആദ്യം ഐഒഎസ് ബീറ്റ പതിപ്പിൽ
സ്റ്റെപ് 4: ‘ഡൺ’ ടാപ്പ് ചെയ്യുക, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് വാട്സ്ആപ്പ് തയ്യാറാക്കുന്നത് വരെ കാത്തിരിക്കുക. എൻക്രിപ്ഷൻ ചെയ്യാൻ അല്പം സമയം വേണ്ടിവരും എന്നതിനാൽ, ഫോണിൽ ചാർജ് ഇല്ലെങ്കിൽ ചാർജിങ്ങിനു ഇടാൻ ശ്രദ്ധിക്കുക.
പ്രത്യേകം ശ്രദ്ധിക്കേണ്ടവ: വാട്ട്‌സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടുകയോ പാസ്‌വേഡ് അല്ലെങ്കിൽ കീ മറക്കുകയോ ചെയ്താൽ ബാക്കപ്പ് പുനസ്ഥാപിക്കാൻ കഴിയില്ല. വാട്ട്‌സ്ആപ്പിന് നിങ്ങളുടെ പാസ്‌വേഡ് പുനസജ്ജീകരിക്കാനോ നിങ്ങളുടെ ബാക്കപ്പ് പുനസ്ഥാപിക്കാനോ കഴിയില്ലെന്ന് കമ്പനി പറയുന്നു. ഇത് ആൻഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ തന്നെയാണ്. ഇന്ന് നിങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ഫീച്ചർ ലഭ്യമാകും. ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.
The post WhatsApp: വാട്സ്ആപ്പ് ‘എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്’ അവതരിപ്പിച്ചു; എങ്ങനെ പ്രവർത്തനക്ഷമമാക്കാം? അറിയാം appeared first on Indian Express Malayalam.