കോവിഡ് -19 കൈകാര്യം ചെയ്യുന്ന ആശുപത്രി സംവിധാനങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്നതിന് നിലവിൽ വിദേശത്ത് താമസിക്കുന്ന 1000 ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിന് വിക്ടോറിയൻ സർക്കാർ 2.5 മില്യൺ ഡോളർ ചെലവഴിക്കും.
ധാരാളം അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റുകൾ മുഖേന, ഹെൽത്ത് കെയർ വർക്ക്ഫോഴ്‌സിലേക്ക്’ അർഹത നേടിയവരിയിരിക്കും ഈ ഗ്രൂപ്പിൽ കൂടുതലും. വിദേശത്ത് കുടുങ്ങിപ്പോയ, തിരികെവരാൻ താല്പര്യപ്പെടുന്ന ആരോഗ്യമേഖലയിൽ ജോലിചെയ്തിരുന്ന ഓസ്‌ട്രേലിയക്കാരെ മുൻഗണനയോടെ തിരികെ ഈ രാജ്യത്തെത്തിക്കാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കും.
വിക്ടോറിയൻ ആശുപത്രി സംവിധാനത്തിന് ആവശ്യമായ സേവനങ്ങളുടെയും, പിന്തുണയുടെയും അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്സുമാർ, ഡോക്ടർമാർ, മിഡ്-വൈഫ് , തുടങ്ങീ അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളുടെ ഒരു നിരതന്നെ, ആരോഗ്യ പരിപാലന തൊഴിലാളികളുടെ ആവശ്യകതാ പട്ടികയിൽ ഉൾപ്പെടും.
“പാൻഡെമിക് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഞങ്ങളുടെ തൊഴിൽ സേന ഉൾപ്പെടെ വിക്ടോറിയക്കാരെ റെക്കോർഡ് സംഖ്യയിൽ പരിശോധിക്കുന്നു,” ഒരു സർക്കാർ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
“വിക്ടോറിയൻ മുൻനിര ആരോഗ്യ പ്രവർത്തകർ, ഞങ്ങളുടെ കോവിഡ് പ്രതികരണത്തിന്റെ നട്ടെല്ലാണ്. വിക്ടോറിയക്കാർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ, ഏറ്റവും മികച്ച പരിചരണംനൽകാൻ ഞങ്ങൾ ബാധ്യസ്‌ഥരാണ്. നിലവിലുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറവായതിനാൽ , അവരെ സഹായിക്കുന്നതിൽ, സാധ്യമായ എല്ലാ വിധത്തിലും ഗവൺമെന്റ് അവരെ പിന്തുണയ്ക്കേണ്ടതുണ്ട്” വിക്ടോറിയൻ സംസ്‌ഥാന ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ —
Follow this link to join Oz Malayalam WhatsApp group: ht
Please Like our Facebook page >> https://www.facebook.com/ OzMalayalam