സ്മാർട് ടിവികളുടെ കാലമാണിത്. സ്മാർട്ഫോണുകൾക്കൊപ്പം വിലയിൽ തന്നെ ടിവികളും വാങ്ങാൻ ഇപ്പോൾ സാധിക്കും. മുഴുവൻ പണവും അധിക തുകയും കൊടുക്കാതെ തന്നെ തവണകളായി പണമടച്ച് വാങ്ങാനുള്ള സൗകര്യവും ലഭ്യമാവുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സ്മാർട് ടിവികൾ വാങ്ങാൻ സാധാരണക്കാർക്ക് എളുപ്പമായിരിക്കുന്നു. നിരവധി മുൻനിര ബ്രാൻഡുകളുടെ ആൻഡ്രോയിഡ് ടെലിവിഷനുകൾ വിപണിയിലുണ്ട്. ഏത് വാങ്ങമെന്ന ആശയക്കുഴപ്പം എപ്പോഴുമുണ്ടാവും.
ആൻഡ്രോയിഡ് അധിഷ്ടിത ടെലിവിഷനുകളായതിനാൽ തന്നെ ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കയ്‌യിലുള്ള സാമ്പത്തിക സ്ഥിതി അനുസരിച്ച് വിപണിയിൽ ലഭ്യമായ ടെലിവിഷനുകളിൽ ഏതെടുത്താലും കുഴപ്പമില്ല എന്ന് തന്നെ പറയാം.
എങ്കിലും ഈ രംഗത്ത് മുൻനിരയിൽ കളിക്കുന്ന ചില ബ്രാൻഡുകളുണ്ട്. എംഐ, റെഡ്മി, വൺപ്ലസ്, സോണി, സാംസങ് പോലുള്ളവ അതിൽ ചിലതാണ്. ഈ ബ്രാൻഡുകൾ വിപണിയിലെത്തിച്ച ചില സ്മാർട് ടിവികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
4കെ അൾട്രാ എച്ച്ഡി റസലൂഷനുള്ള സ്ക്രീൻ, 20 വാട്ട് സൗണ്ട് ഔട്ട്പുട്ട്, ഡോൾബി ഓഡിയോ, എച്ച്ഡി ഡിടിഎസ് ശബ്ദം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഈ ടിവി എത്തുന്നത്. ആൻഡ്രോയിഡ് ടിവി 9.0അടിസ്ഥാനമാക്കിയുള്ള പാച്ച് വാൾ ടിവി യൂസർ ഇന്റർഫെയ്സ് ആണിതിന്. നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ, ഹോട്ട് സ്റ്റാർ, യൂട്യൂബ് പോലുള്ള ആപ്പുകൾ പ്രവർത്തിപ്പിക്കാനാവും. ആമസോണിൽ 26249 രൂപയ്‍ക്കാണ് ഇത് വിൽക്കുന്നത്.
വൺ പ്ലസിന്റെ 32 ഇഞ്ച് സ്മാർട് ടിവിയാണിത്. എച്ച്ഡി എൽഇഡി സ്ക്രീൻ ആണിതിന്. 20 വാട്ട് സൗണ്ട് ഔട്ട്പുട്ടുള്ള ടിവിയിൽ ഡോൾബി ഓഡിയോ മികവുണ്ട്. ആൻഡ്രോയിഡ് 9.0 ഓഎസ് ആണിത്. 13999 രൂപയ്‍ക്ക് ആമസോണിൽ ഇത് വാങ്ങാം.
55 ഇഞ്ച് ടിവി ആയതിനാൽ തന്നെ വില അൽപം കൂടുതലാണ്. 37249 രൂപയോളം വിലക്കുറവിൽ ആമസോണിൽ ഇത് വിൽപനയ്‍ക്കുണ്ട്. 30 വാട്ടിന്റെ ശബ്ദ സംവിധാനമാണിതിന്. 4കെ എൽഡിഇഡി സ്ക്രീനിൽ ഡോൾബി വിഷൻ, എച്ച്ഡിആർ 10 പ്ലസ്, റിയാലിറ്റി ഫ്ളോ, വിവിഡ് പിക്ചർ എന്നീ സാങ്കേതികതകളുമുണ്ട്.
4കെ റെസലൂഷനുള്ള മറ്റൊരു ടിവിയാണിത്. സെറ്റ് ടോപ്പ് ബോക്സ് ബന്ധിപ്പിക്കാൻ നാല് എച്ച്ഡിഎംഐ പോർട്ടുകൾ, ബ്ലൂ റേ പ്ലെയറുകൾ, ഗെയിമിങ് കൺസോൾ, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയുണ്ട്. 20 വാട്ട് ശബ്ദസംവിധാനമാണിതിന്. 72740 രൂപ വിലയ്‍ക്ക് ഇത് വാങ്ങാം
15741 രൂപയ്‍ക്കാണ് ഇത് ആമസോൺ വിൽക്കുന്നത്. നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ, സീ5, സോണി ലൈവ്, യൂട്യൂബ് ഹോട്ട് സ്റ്റാർ പോലുള്ള ഓടിടി പ്ലാറ്റ്ഫോമുകൾ ഇതിൽ ഉപയോഗിക്കാം. 20 വാട്ടിന്റെ ശബ്ദ സംവിധാനമാണിതിന്.
20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കുന്ന സ്മാർട് ടിവികളാണിത്. സാംസങ്, എംഐ, ഐഫാൽകൺ, സോണി, ആമസോൺ ബേസിക്സ്, ഏസർ, ഓനിഡ തുടങ്ങി വിവിധ ബ്രാൻഡുകളുടെ ടിവികൾ വിപണിയിലുണ്ട്.