വൺപ്ലസ് 9ആർടി ഒക്ടോബർ 13ന് ചൈനയിൽ പുറത്തിറങ്ങും. അടുത്ത ആഴ്ച ഫോൺ അവതരിപ്പിക്കും മുൻപ് ചൈനീസ് കമ്പനി വെയ്‌ബോയിൽ പുതിയ സ്മാർട്ഫോണിന്റെ പോസ്റ്റർ പുറത്തിറക്കി. വൺപ്ലസ് 9ആർടിയുടെ പ്രധാന സവിശേഷതകൾ, കളർ വേരിയന്റുകൾ ഡിസൈൻ, വിൽപ്പന തീയതി എന്നിവയും മറ്റും ഇതിലൂടെ അറിയാം.
വൺപ്ലസ് 9ആർടി – ഔദ്യോഗികമായി വെളിപ്പെടുത്തിയ സവിശേഷതകൾ
120ഹെർട്സിന്റെ റിഫ്രഷ് നിരക്ക് നൽകുന്ന സാംസങ്ങിന്റെ ഇ4 അമോഎൽഇഡി ഡിസ്പ്ലേയാണ് ഇതിൽ വൺപ്ലസ് 9ആർടിയിൽ വരിക. ക്വാൽകോമിന്റെ ശക്തമായ സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാണ് ഫോണിനു കരുത്ത് നൽകുക. കമ്പനിയുടെ മുൻനിര ഫോണുകളായ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയിലും ഇതേ പ്രോസസറാണ്. ഫോണിൽ എൽപിഡിഡിആർ5 റാമും യുഎഫ്എസ് 3.1 സ്റ്റോറേജും ലഭിക്കും.
4,500എംഎഎച് ബാറ്ററിയാണ് ഫോണിൽ വരുന്നത്. ഇത് 65 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയ്ക്കുന്നു. ബോക്സിനുള്ളിൽ കമ്പനി ഈ ചാർജർ പാക്ക് ചെയ്യും.വൺപ്ലസ് 9ആർടിക്ക് പിന്നിലായി 50എംപി ക്യാമറ സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉണ്ടാവുക.
വൺപ്ലസ് 9ആർടി – വിൽപന തീയതി, നിറങ്ങൾ, മറ്റുള്ളവ
കമ്പനി പ്രസിദ്ധീകരിച്ച പുതിയ ടീസറുകളിൽ ഒന്നിൽ വൺപ്ലസ് 9ആർടി ചൈനയിൽ ഒക്ടോബർ 19ന് വിൽപ്പനയ്‌ക്കെത്തുമെന്നും ഒക്ടോബർ 13ന് പ്രീ-ഓർഡർ ആരംഭിക്കുമെന്നും വെളിപ്പെടുത്തുന്നു. പുതിയ വൺപ്ലസ് 9ആർടി സ്മാർട്ട്ഫോൺ കറുപ്പ്, ചാര എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാക്കുമെന്നും ടീസറുകൾ കാണിക്കുന്നു.
വൺപ്ലസ് 9 ആർടി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വ്യാപകമായി അഭ്യൂഹമുണ്ട്. എന്നാൽ, കമ്പനി ഇതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. ചൈനയിൽ പുറത്തിറക്കിയ ശേഷം കമ്പനി പുതിയ വൺപ്ലസ് ഫോൺ ഇന്ത്യൻ വിപണിയിലും എത്തിക്കാനുള്ള സാധ്യതയുണ്ട്.
Also Read: Samsung Galaxy F42 5G: സാംസങ് ഗാലക്സി എഫ്42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം
The post OnePlus 9RT: വൺപ്ലസ് 9ആർടി വരുന്നു; വിൽപന തീയതിയും സവിശേഷതകളും പുറത്തുവിട്ടു appeared first on Indian Express Malayalam.