ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റാഗ്രാമും കഴിഞ്ഞ രാത്രിയും മണിക്കൂറുകളോളം പണമുടക്കി. കോൺഫിഗറേഷൻ മാറ്റൽ പ്രക്രിയമൂലമാണ് തടസം നേരിട്ടത് എന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഫെയ്സ്ബുക്കിൽ തടസം നേരിട്ടതും വെള്ളിയാഴ്ചയുണ്ടായതും തമ്മിൽ ബന്ധമില്ലെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.
ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ്പ്, ഫെയ്സ്ബുക്ക് എന്നിവയിലെല്ലാം തടസം നേരിട്ടു. ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പരസ്പരം ആശയവിനിമയം നടത്തുന്നതിന് നിങ്ങൾ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. പ്രശ്നം ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ ക്ഷമയ്‍ക്ക് നന്ദി. ഫെയ്സ്ബുക്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ആറ് മണിക്കൂറോളം നേരം ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ തടസപ്പെട്ടിരുന്നു. എന്നാൽ ഏകദേശം മൂന്ന് മണിക്കൂർ നേരത്തേക്കാണ് വെള്ളിയാഴ്ച തടസംനേരിട്ടത് എന്നാണ് ഡൗൺ ഡിറ്റക്‍ടർ വെബ്സൈറ്റ് വ്യക്തമാക്കുന്നത്.