ആയിരക്കണക്കിന് വിദേശ നഴ്സുമാരേയും, ഡോക്ടർമാരേയും അടിയന്തരമായി കൊണ്ട് വരാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നു.
അടുത്ത ആറ് മാസത്തിനുള്ളിൽ ബ്രിട്ടീഷ്, ഐറിഷ് ആരോഗ്യ പ്രവർത്തകരെ, ഇവിടെ എത്തിക്കാൻ സർക്കാർ പദ്ധതിയിടുകയും സബർബൻ, പ്രാദേശിക ആശുപത്രികൾ, ജിപി ക്ലിനിക്കുകൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഓസ്ട്രേലിയയിലെ ജനസാന്ദ്രത കൂടിയ സംസ്‌ഥാനങ്ങളായ ന്യൂ സൗത്ത് വെയിൽസിലെയും, വിക്ടോറിയയിലെയും ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് ഡോക്ടർമാരെയും നഴ്സുമാരെയും കൊണ്ടുവരാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നു. ഇതിനായി COVID-19 അന്താരാഷ്ട്ര അതിർത്തി നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഫെഡറൽ സർക്കാർ തയ്യാറാകും. . ഈ പദ്ധതിയിൽ 2000 വിദേശ മെഡിക്കൽ തൊഴിലാളികൾ – (കൂടുതലും യുകെയിൽ നിന്നും അയർലണ്ടിൽ നിന്നും) – ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കും. ഓസ്‌ട്രേലിയയുടെ ആരോഗ്യ സംവിധാനത്തിനായി ഫെഡറൽ സർക്കാർ- സംസ്ഥാന സർക്കാരുകളുമായി- ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
“അധിക പിന്തുണ നൽകുന്നതിനുള്ള ഒറ്റത്തവണ ഉത്തേജനമാണിത്. കോമൺവെൽത്ത് അതിന് പ്രതിജ്ഞാബദ്ധമാണ്, സംസ്ഥാനങ്ങൾ ഞങ്ങളോടൊപ്പം ക്രിയാത്മകമായി പ്രവർത്തിക്കുന്നു,” മിസ്റ്റർ ഹണ്ട് പറഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് വരാൻ ഇതിനകം അപേക്ഷിച്ച ഡോക്ടർമാർക്കും, നഴ്സുമാർക്കും ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനും ജോലി ഏറ്റെടുക്കാനും വേണ്ടി യാത്രാ നിയന്ത്രണങ്ങൾളിൽ ഭേദഗതി ഉണ്ടാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
” ഞങ്ങൾ അവരെ പുതുതായി കണ്ടെത്തേണ്ടതില്ല; കാരണം അവർ ഇതിനകം ഓസ്ട്രേലിയയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകളാണ്,” മിസ്റ്റർ ഹണ്ട് പറഞ്ഞു.”ഇവർ ലോകമെമ്പാടുമുള്ള ആളുകളാണ്. ആളുകളുടെ സ്വതന്ത്രമായ ഒഴുക്ക് വളരെ പ്രധാനമാണ്. ചിലർ കുടുംബങ്ങളുമായി വരുന്നവരോ, മറ്റ് ചിലർ ഒരു പുതിയ ജീവിതത്തിനായി നീങ്ങുന്ന സ്വതന്ത്ര വ്യക്തികളോ ആണ്. അത് മനുഷ്യജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണ്. ഒരു രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് വിധേയമായി നല്ലത് തിരഞ്ഞെടുക്കാൻ ഈ വ്യക്തികൾക്ക് കഴിയുന്നത് കൊണ്ടാണ് ലോകത്തിലെ തന്നെ ഒരു മികച്ച രാജ്യത്തിലേക്ക് പറിച്ച് നടാൻ അവരെ പ്രേരിപ്പിക്കുന്നത്. ഈ രാജ്യം നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അവരുടെ ആ ആഗ്രഹവും, തീരുമാനവും ശരിയാണെന്ന് തെളിയിക്കേണ്ടത് ഈ രാജ്യത്തിന്റെ ആവശ്യമാണ്. ആയതിനാൽ ആദ്യം യോഗ്യത നേടിയവരെ നാം ആദ്യഘട്ടത്തിൽ കൊണ്ട് വരുന്നു. ആരോഗ്യ നൈപുണ്യത്തിന്റെ നിലവാരത്തിൽ അതാത് സംസ്‌ഥാന സർക്കാരുകൾ അഥവാ ഓരോ ഫെഡറൽ ഗവൺമെന്റിന്റെയും നിർദ്ദേശം അനുസരിക്കുമെന്നും, അതിൽ യാതൊരുവിധ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഹണ്ട് പറഞ്ഞു.“എല്ലായ്പ്പോഴും എന്നപോലെ, സുരക്ഷയ്ക്ക് ഒന്നാം സ്ഥാനമുണ്ട്,” അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മാസത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരെ ഇവിടെ എത്തിക്കാൻ സർക്കാർ പദ്ധതിയിടുകയും പുറത്തെ സബർബൻ, പ്രാദേശിക ആശുപത്രികൾ, ജിപി ക്ലിനിക്കുകൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബ്രിട്ടീഷുകാരും ഐറിഷ് ആരോഗ്യ പ്രവർത്തകരും പദ്ധതിയുടെ ശ്രദ്ധാകേന്ദ്രമാണ്, കാരണം അവരുടെ യോഗ്യതകൾ ഇവിടെ അംഗീകരിക്കപ്പെട്ടതിനാൽ ഉടൻ ജോലി ആരംഭിക്കാൻ അവരെ പ്രാപ്തരാക്കുന്നു.
പകർച്ചവ്യാധി സമയത്ത് ഓസ്‌ട്രേലിയൻ വിദേശ മെഡിക്കൽ തൊഴിലാളികളിൽ നിന്ന് അന്താരാഷ്ട്ര അതിർത്തികൾ കർശനമായി അടച്ചത് ഓസ്‌ട്രേലിയയെ ഒറ്റപ്പെടുത്തിയതായും, ജനസംഘ്യക്കാനുപാതികമായി രോഗവ്യാപനം ഉണ്ടാകുമ്പോൾ വിദഗ്ദ്ധ തൊഴിലാളികളുടെ ദൗർല്ലഭ്യം ആസ്‌ട്രേലിയൻ മെഡിക്കൽ രംഗത്ത് ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടാക്കുമെന്നും ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിംഗും, ഹെൽത്ത് സർവീസ് തൊഴിലുടമകളും മുമ്പ് ആശങ്ക ഉയർത്തിയിരുന്നു. കോവിഡിന്റെ രണ്ടാം പാദത്തിൽ ഡെൽറ്റ പൊട്ടിപ്പുറപ്പെട്ടതിന്റെ ആഘാതത്തിൽ വിക്ടോറിയയിലെയും, ന്യൂ സൗത്ത് വെയിൽസിലെയും ആരോഗ്യ സംവിധാനങ്ങൾ ബുദ്ധിമുട്ടുന്നതിനാൽ ഇതേ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഉയർന്നുവന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ, ആംബുലൻസ് വിക്ടോറിയ ചരിത്രത്തിലെ ഏറ്റവും തിരക്കുള്ള അഞ്ച് ദിവസങ്ങളിൽ, നാലെണ്ണമായിരുന്നു കടന്ന് പോയതെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വിക്ടോറിയയുടെ ട്രിപ്പിൾ സീറോ കോൾ സിസ്റ്റത്തിനും റെക്കോർഡ് നിലവാരത്തിലുള്ള ഡിമാൻഡ് അനുഭവപ്പെട്ടു.
അടുത്തയാഴ്ച മുതൽ, ആംബുലൻസ് വിക്ടോറിയയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ആംബുലൻസിലും രണ്ട് പാരാമെഡിക്കുകളെ നിയോഗിക്കില്ല. പകരം, ഒരു പാരാമെഡിക്കിനൊപ്പം ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിലെ ഡ്രൈവർ, സെന്റ് ജോൺ ആംബുലൻസ് ഓസ്‌ട്രേലിയ, സ്റ്റേറ്റ് എമർജൻസി സർവീസ് അല്ലെങ്കിൽ ഒരു വിദ്യാർത്ഥി പാരാമെഡിക് എന്നിവരായിരിക്കും ആംബുലൻസ് സേവനത്തിൽ പങ്കാളികളാകുക.
നിലവിലെ ഈ സാഹചര്യത്തിൽ, കൂടുതൽ വിദേശ മലയാളികൾ ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് സർക്കാരിന്റെ ഈ തീരുമാനം ഗുണപ്രദമാകുമെന്ന് ANMF (Australian Nursing and Midwifery Federation) വിക്ടോറിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്‌ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ. ജിമ്മി പാറേൽ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ മുൻതൂക്കം നഴ്‌സിംഗ് മേഖലയിൽ ആണ്. ഓസ്‌ട്രേലിയയിലെ മെഡിക്കൽ രംഗത്തും മലയാളികളുടെ എണ്ണത്തിൽ നല്ല സാന്നിധ്യമുണ്ട്. ഭാവിയിൽ യൂണിയൻ പ്രവർത്തനങ്ങളിൽ കൂടുതൽ മലയാളികളുടെ പങ്കാളിത്തം ഉണ്ടാകാൻ ഇതൊരു നിമിത്തമായാണ് ജിമ്മി കരുതുന്നത്. ഓസ്‌ട്രേലിയൻ ഗവണ്മെന്റിന്റെ ഈ തീരുമാനം UK, IRELAND എന്നീ രാജ്യങ്ങളിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന മലയാളീ സഹോദരങ്ങൾ ഒരു സുവർണ്ണാവസരമായി കാണണമെന്ന് അദ്ദേഹം അഭ്യർത്‌ഥിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/DiF7GmgoWeVJpD2ze1JaUs