സിഡ്നി: കുപ്രസിദ്ധ കൂട്ടബലാത്സംഗി മുഹമ്മദ് സ്കാഫ് ജയിൽ മോചിതനായി.രണ്ട് പതിറ്റാണ്ടിലേറെ തടവറ വാസത്തിന് ശേഷം ക്രിമിനൽ ഗുണ്ടയും , സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ മടിയില്ലാത്തവനുമായ മുഹമ്മദ് സ്കഫ് ജയിലിൽ നിന്ന് ഇന്ന് മോചിതനായി. 38 കാരനായ സ്കഫ് ലോംഗ് ബേ ജയിലിൽ നിന്ന് ഹ്യൂഗോ ബോസ് ജമ്പറും, സൺഗ്ലാസ്സും ധരിച്ച് ‘കമ്മ്യൂണിറ്റി കറക്ഷൻസ് ഉദ്യോഗസ്ഥരോടൊപ്പം, മാസ്കും വച്ച് നടന്ന ദൃശ്യങ്ങൾ ഓസ്‌ട്രേലിയയിലെ എല്ലാ പ്രമുഖ പത്രങ്ങളും വാർത്തയാക്കിയിട്ടുണ്ട്.
2000 ൽ സിഡ്‌നിയിൽ നടന്ന ഭയാനകമായ ബലാത്സംഗ പരമ്പരയിൽ, സഹോദരൻ ബിലാൽ സ്കഫിനൊപ്പമാണ് മുഹമ്മദ് സ്കാഫ് ജയിലിലായത്.
ജില്ലാ കോടതി ജഡ്ജി മൈക്കിൾ ഫിന്നാൻ ശിക്ഷ വിധിച്ച സമയത്ത്, സ്കഫ് “ഒരു ദുഷ്ടനും, ഭീരുവും, അഹങ്കാരിയും നുണയനും, അതുപോലെ തന്നെ ഒരു ബലാത്സംഗിയായ മനോരോഗി ആണെന്നുമാണ് പ്രസ്താവിച്ചത്. തന്റെ പരമാവധി 23 വർഷത്തെ ശിക്ഷയുടെ രണ്ട് വർഷമൊഴികെ മറ്റെല്ലാം അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.
ഘടനയോ മേൽനോട്ടമോ ഇല്ലാതെ കൊടും കുറ്റവാളികളെ പൊതുസമൂഹത്തിലേക്ക് റീലീസ് ചെയ്യുന്നത് കമ്മ്യൂണിറ്റി സംരക്ഷണത്തിന് ഗുണകരമാകില്ല.
കൊലപാതകികൾക്ക് പോലും പൊതുവെ പരോൾ ലഭിക്കുന്നു. ഓസ്‌ട്രേലിയയിലെ കോടതികൾ ആ വിധത്തിലാണ് മാനുഷിക അവകാശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ മോചിതനായ കുറ്റവാളികളുടെ നിരീക്ഷണ വിധേയമാക്കേണ്ട കാര്യങ്ങളുടെ ഏകീകരണം ക്രമേണയാകും നടപ്പിലാക്കുക. ഇലക്ട്രോണിക് നിരീക്ഷണം, ലിവർപൂൾ, ഫെയർഫീൽഡ്, ബ്ലാക്ക്‌ടൗൺ, പരമറ്റ എന്നിവിടങ്ങളിലെ എൽജിഎകളിൽ പ്രവേശിക്കുന്നതിനും, നിർദ്ദേശിച്ചതുപോലെ കൗൺസിലിംഗിന് വിധേയമാകുന്നതിനും ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾക്ക് സ്കഫിനെ വിധേയമാക്കും. അവശേഷിക്കുന്ന ചെറിയ ജാലകത്തിൽ, സമൂഹത്തിലേക്കുള്ള സുരക്ഷിതമായ പരിവർത്തനത്തിന് മേൽനോട്ടം വഹിക്കാനുള്ള ഒരേയൊരു അവസരമായിട്ടാണ് അയാളിത് പ്രയോജനപ്പെടുത്തേണ്ടത്.” State Parole Authority (SPA) – ചെയർമാൻ ഡേവിഡ് ഫ്രിയർസൺ പറഞ്ഞു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/DiF7GmgoWeVJpD2ze1JaUs