Amazon Great Indian Festival, best deals: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021 സെയിൽസ് ആരംഭിച്ചിരിക്കുകയാണ് ഒക്ടോബർ രണ്ട് മുതൽ പ്രൈം മെമ്പർമാർക്ക് ലഭ്യമായ ഫെസ്റ്റിവൽ മൂന്ന് മുതൽ മറ്റുള്ളവർക്കും ലഭ്യമാണ്.
വിൽപ്പനയ്ക്കിടെ, മിക്ക ഉപകരണങ്ങളിലും ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ഫെസ്റ്റിവലിൽ ആപ്പിൾ, വൺപ്ലസ്, സാംസങ്, റിയൽമി, വിവോ എന്നീ ബ്രാൻഡുകളിലുള്ള നിരവധി ഉപകരണങ്ങളിൽ കിഴിവുകൾ ലഭിക്കും. വൺപ്ലസ് 9 ആർ 5 ജി ആമസോണിൽ 34,999 രൂപയ്ക്കും വൺപ്ലസ് 9-5 ജി 39,999 രൂപയ്ക്കും ലഭ്യമാണ്. സാംസങ് ഗാലക്സി നോട്ട് 20 സ്മാർട്ട്‌ഫോണിനും കിഴിവുണ്ട്, ഉപയോക്താക്കൾക്ക് ഇത് 44,999 രൂപയ്ക്ക് ലഭിക്കും.
Apple iPhone XR- ആപ്പിൾ ഐഫോൺ എക്സ്ആർ
ആമസോണിൽ ആപ്പിൾ ഐഫോൺ എക്സ്ആർ മോഡൽ കുറഞ്ഞ വിലക്ക് ആമസോണിൽ ലഭിക്കും. 32,999 രൂപയ്ക്ക് ഫോണിന്റെ 64 ജിബി സ്റ്റോറേജ് മോഡൽ ലഭിക്കും. തങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ എക്സആർ വാങ്ങുമ്പോൾ 13,050 രൂപ വരെ കിഴിവ് ലഭിക്കും.
Samsung Galaxy M32 5G- സാംസങ് ഗാലക്സി എം32-5ജി
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സാംസങ് ഗാലക്സി എം32-5ജി വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 2021 ഓഗസ്റ്റിൽ 20,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത 5 ജി ഫോൺ 16,999 രൂപയ്ക്കാണ് വിൽക്കുന്നത്. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഇത്.
കൂടാതെ, ഉപഭോക്താക്കൾക്ക് എച്ചഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് 1,699 രൂപ വരെ കിഴിവും കൂടാതെ 1,000 രൂപയുടെ കിഴിവിനുള്ള കൂപ്പണും ലഭിക്കും. നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ നിങ്ങൾക്ക് 16,149 രൂപ വരെ ലാഭിക്കാം.
Samsung Galaxy Watch 4- സാംസങ് ഗാലക്സി വാച്ച് 4
സാംസങ് ഗാലക്സി വാച്ച് 4 (ബ്ലൂടൂത്ത് ഒൺലി മോഡൽ) 26,999 രൂപയ്ക്ക് (44 എംഎം ഡയൽ സൈസ്) ആമസോണിൽ ലഭ്യമാണ്. സ്മാർട്ട് വാച്ചിന്റെ യഥാർത്ഥ വിലയാണിത്. എന്നാൽ, ആമസോൺ 2,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും നൽകുന്നു. അതിനാൽ, നിങ്ങൾക്ക് ഇത് 24,999 രൂപയ്ക്ക് വാങ്ങാൻ കഴിയും.
കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് 2,000 രൂപ വരെ അധിക കിഴിവുമുണ്ട്.
Apple’s 2020 iPad Air- ഐപാഡ് എയർ
ആപ്പിളിന്റെ 2020 ഐപാഡ് എയറിന്റെ വൈഫൈ 64 ജിബി മോഡൽ ആമസോണിൽ 42,900 രൂപയ്ക്ക് ലഭിക്കും. ഇത് ആദ്യം 54,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്ത ടാബ്ലറ്റാണ്.
Apple Watch SE- ആപ്പിൾ വാച്ച് എസ്ഇക്ക്
കഴിഞ്ഞ വർഷം ഇന്ത്യയിൽ 29,900 രൂപയ്ക്ക് അവതരിപ്പിച്ച ആപ്പിൾ വാച്ച് എസ്ഇയുടെ 40 എംഎം വേരിയന്റ് ആമസോൺ വഴി 22,900 രൂപയ്ക്ക് ലഭ്യമാണ്. 2,000 രൂപ വരെ കിഴിവ് ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളും ഉപയോഗിക്കാം.
Sony WH-1000XM4- സോണി ഡബ്ല്യുഎച്ച്-1000Xഎക്സ്എം4
സോണി ഡബ്ല്യുഎച്ച്-1000Xഎക്സ്എം4 വയർലെസ് ഹെഡ്‌ഫോണുകൾ 22,990 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. ആക്റ്റീവ് നോയ്സ് ക്യാൻസലിങ്ങുള്ള ഹെഡ്ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉടമകൾക്ക് 2,000 രൂപ വരെ അധിക കിഴിവ് ലഭിക്കും.
Redmi Note 10S-റെഡ്മി നോട്ട് 10 എസ്
റെഡ്മി നോട്ട് 10 എസ് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 14,999 രൂപയ്ക്ക് നിന്ന് 12,999 രൂപയ്ക്ക് വിൽക്കുന്നു. സൂചിപ്പിച്ച വില 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനുള്ളതാണ്. എച്ചഡിഎഫ്സ് ബാങ്ക് കാർഡുകൾക്ക് 1,299 വരെ ഡിസ്കൗണ്ട് ഓഫറും ഉണ്ട്. എക്സ്ചേഞ്ച് ഓഫർ ഉപയോഗിച്ചാൽ 11,750 രൂപ വരെ ലാഭിക്കാം.
Xiaomi Redmi 9A- റെഡ്മി 9 എ
റെഡ്മി 9 എ 6,799 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡിൽ 6,450 രൂപ വരെ എക്സ്ചേഞ്ച് ഓഫറും 679 രൂപ വരെ കിഴിവുമുണ്ട്.
iQOO 7 Legend 5G- ഐക്യൂ 7 ലെജന്റ് 5ജി
39,990 രൂപയുടെ ഐക്യൂ 7 ലെജന്റ് 5ജിയ്ക്ക് ആമസോണിൽ 3,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും. എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 16,000 രൂപ വരെ ലാഭിക്കാം.
Galaxy Note 20- ഗാലക്സി നോട്ട് 20
ആമസോളിൽ സാംസങ് ഗാലക്സി നോട്ട് 20 ഫോൺ 44,999 രൂപയ്ക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈ ഉപകരണം ഇന്ത്യയിൽ അവതരിപ്പിച്ചത് 77,999 ആമസോൺ ഈ പ്രീമിയം സ്മാർട്ട്‌ഫോണിന് 33,000 രൂപ കിഴിവ് നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ 13,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓഫറും 10 ശതമാനം കിഴിവുമുണ്ട്.
OnePlus 9 Pro- വൺപ്ലസ് 9 പ്രോ
വൺപ്ലസ് 9 പ്രോ 64,999 പകരം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 57,999 രൂപയ്ക്ക് വരെ ലഭിക്കും. 60,999 രൂപയ്ക്ക് വിൽക്കുന്ന ഫോൺ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോഴാണ് കിഴിവ് കഴിച്ച് 57,999 രൂപയ്ക്ക് ലഭിക്കുക. എക്സ്ചേഞ്ച് ഓഫറിൽ 16,800 വരെ കിഴിവ് നേടാനും കഴിയും.
OnePlus 9 5G- വൺപ്ലസ് 9 5 ജി
വൺപ്ലസ് 9 5 ജി ആമസോണിൽ 34,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാവും. 46,999 രൂപയുടെ ഈ ഫോൺ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 34,999 രൂപയ്ക്ക് ലഭിക്കും. എട്ട് ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. എക്സ്ചേഞ്ച് ഓഫറിൽ 16,800 വരെ കിഴിവ് നേടാനും കഴിയും.
Samsung Galaxy M52 5G – സാംസങ് ഗാലക്സി എം52-5ജി
സാംസങ് ഗാലക്സി എം52 5ജി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലോഞ്ച് ചെയ്ത ഫോണാണ്. ഇത് ആമസോണിൽ 26,999 രൂപയ്ക്ക് ലഭ്യമാണ്. 1,000 രൂപയുടെ അധിക ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും. 16,800 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓഫറും 10 ശതമാനം എച്ച്ഡിഎഫ്സി ബാങ്ക് ഓഫറും ഈ ഫോണിന് ലഭിക്കും
Samsung Galaxy S20 FE 5G- സാംസങ് ഗാലക്സി എസ് 20 എഫ്ഇ ജി
സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5 ജി ഫോണിന്റെ . എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ആമസോൺ വഴി 36,990 രൂപയ്ക്ക് ലഭിക്കും. ഈ ഉപകരണം യഥാർത്ഥത്തിൽ മാർച്ചിൽ 55,999 രൂപയ്ക്കാണ് പുറത്തിറക്കിയത്.
എച്ച്ഡിഎഫ്സി കാർഡുകൾ ഉള്ളവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. 13,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.
OnePlus 9R-വൺപ്ലസ് 9ആർ
വൺപ്ലസ് 9ആർ 36,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഒരു 2,000 രൂപ കിഴിവും ലഭിക്കും. നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ നിങ്ങൾക്ക് 16,800 രൂപ വരെ ലാഭിക്കാനും കഴിയും.
Apple iPhone 11- ആപ്പിൾ ഐഫോൺ 11
ആപ്പിളിന്റെ ഐഫോൺ 11 മോഡൽ 38,999 രൂപയ്ക്ക് ലഭ്യമാണ്. 13,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉണ്ട്.
The post Amazon Great Indian Festival, best deals- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: മികച്ച ഡീലുകൾ ഇവയാണ് appeared first on Indian Express Malayalam.