മനാമ > സൗദിയില് വിമാന, പൊതു ഗതാഗത യാത്രക്കും പൊതു സ്ഥലങ്ങളില് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന് നിര്ബന്ധമാക്കി. പൊതു പരിപാടികളില് പങ്കെടുക്കാനും സ്ഥാപനങ്ങളില് പ്രവേശിക്കാനും രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവര്ക്ക് മാത്രമായിരിക്കും അനുമതി. ഈ മാസം 10ന് നിയമം പ്രാബല്യത്തില് വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര, വിദേശ വിമാനയാത്രകള്, ബസ്, ടാക്സി, ട്രെയിന്, കപ്പല് യാത്രക്കും രണ്ട് ഡോസ് വാക്സിന് നിര്ബന്ധമാണ്.
വ്യാപാര, വാണിജ്യ, വ്യവസായ, സാംസ്കാരിക, വിനോദ, കായിക, സാമൂഹിക, ശാസ്ത്രീയ പരിപാടികളില് പങ്കെടുക്കാനും അത്തരം സ്ഥാപനങ്ങളില് പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണം. രണ്ട് ഡോസ് വാക്സിന് ഇല്ലാത്തവര്ക്ക് സര്ക്കാര്,സ്വകാര്യ സ്ഥാപനങ്ങളില് പ്രവേശനവും ഉണ്ടാകില്ല.
ഒക്ടോബര് പത്തിന് മുന്പ് എല്ലാവരും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് വന്നശേഷം ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. ഇളവ് അനുവദിക്കപ്പെട്ടവര്ക്ക് ഇത് ബാധമല്ല.
സൗദിയില് ആഭ്യന്തര വിമാന യാത്രക്ക് സെപ്തംബര് ഒന്നു മുതല് രണ്ട് ഡോസ് കോവിഡ് വാക്സിന് നിര്ബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള് നന്നേ കുറഞ്ഞു. വെള്ളിയാഴ്ച മൂന്നു മരണവും 44 പുതിയ കേസുകളും മാത്രമാണ് റിപ്പോര്ട്ട് ചെയ്തത്.