ന്യൂഡല്‍ഹി
അതിസമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.രാജ്യത്ത് തൊഴിലില്ലായ്മ അതിദാരുണമായി തുടരുന്നു. പട്ടിണി പെരുകി. ദാരിദ്ര്യവും വിലക്കയറ്റവും പാവപ്പെട്ടവരുടെ ജീവിതം ദുരിതമാക്കി. എന്നാല്‍, പണക്കാര് കൂടുതല്‍ പണക്കാരായി.
പാവപ്പെട്ടവര്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അതിസമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്-–- യെച്ചൂരി ട്വീറ്റ് ചെയ്തു.