ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ രാജി വച്ചു.
അഴിമതിക്കെതിരായ -‘സ്വതന്ത്ര അന്വേഷണ കമ്മീഷൻ’- അവർക്കെതിരെ ഒരു പൊതു വിചാരണ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രീമിയർ തന്റെ സ്ഥാനം രാജിവച്ചത്. മിസ് ബെറെജിക്ലിയൻ ഇന്ന് പാർലമെന്റിൽ തൽ സ്ഥാനമൊഴിയും.
സ്ഥാനമൊഴിയുന്ന പ്രീമിയർ, തീരുമാനത്തെ “അങ്ങേയറ്റം ബുദ്ധിമുട്ടാണ്” എന്ന് വിശേഷിപ്പിച്ചെങ്കിലും, അവൾക്ക് മറ്റ് മാർഗങ്ങളില്ലെന്ന് പറഞ്ഞു.