കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച പച്ചക്കറിയാണ് വെണ്ടയ്ക്ക എന്ന കാര്യം അറിയാമോ? നമ്മുടെ അവയവങ്ങളിൽ ഏറ്റവും സജീവമായിരിക്കുന്ന അവയവമാണ് കണ്ണുകൾ. അതിലുപരി, ഈ കൊവിഡ് മഹാമാരി പലരെയും സ്ക്രീനിന് മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിന് നിർബന്ധിതവുമാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെ, കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിന്റെ സമയം കൂടിയിരിക്കുന്നു. ഇത് കണ്ണുകൾക്ക് ഇത് ശരിക്കും ഒരു വെല്ലുവിളിയാണ്.
കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങളുടെ ഭക്ഷണക്രമവും നിങ്ങളെ സഹായിക്കുമെന്ന്പറഞ്ഞാലോ? പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമായ വെണ്ടയ്ക്ക അതിന് എങ്ങനെ സഹായകമാകുമെന്ന് നോക്കാം.
വെണ്ടയ്ക്ക എത്രത്തോളം പ്രയോജനകരമാണ്?
വെണ്ടയ്ക്കയിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു, അതിനർത്ഥം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം തീർച്ചയായും ഇതിന്റെ സഹായത്താൽ മെച്ചപ്പെടും എന്നാണ്. ഇതിൽ സിയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ബീറ്റാ കരോട്ടിന്റെ ശക്തമായ ഉറവിടങ്ങളാണ്. വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും പോഷകങ്ങളാണ്, ഇത് സാധാരണ നേത്ര പ്രശ്നങ്ങൾക്കെതിരായ പ്രതിരോധം നൽകുന്നു.
കണ്ണുകൾക്ക് നൽകുന്ന ഗുണങ്ങൾക്ക് പുറമെ, ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, ഹൃദ്രോഗം, പ്രമേഹം എന്നിവ തടയുന്നതിനും കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ഈ പച്ചക്കറി നിങ്ങളെ സഹായിക്കുന്നു.
അക്ഷരാർത്ഥത്തിൽ, നിങ്ങളുടെ കണ്ണിന് വേണ്ടിയോ അല്ലാതെയോ നിങ്ങളുടെ എല്ലാ ആരോഗ്യ ആവശ്യങ്ങൾക്കുമുള്ള ഒരു ഫലപ്രദമായ ഭക്ഷണമാണ് വെണ്ടയ്ക്ക. ഈ പച്ചക്കറിയുടെ പതിവ് ഉപഭോഗം നിങ്ങളുടെ കാഴ്‌ച ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പലർക്കും അറിയില്ല. മാത്രമല്ല, പ്രത്യേകിച്ച് പ്രായമായ ആളുകൾക്കിടയിൽ സാധാരണമായ തിമിരം പോലുള്ള പ്രശ്നങ്ങൾ തടയാനും ഇതിന് കഴിയും.
നിങ്ങൾക്ക് എങ്ങനെ വെണ്ടയ്ക്ക കഴിക്കാം
ഏറ്റവും മികച്ച കാര്യം, ഈ പച്ചക്കറി വൈവിധ്യമാർന്നതാണ് എന്നും, അത് വിവിധ രീതികളിൽ കഴിക്കാം എന്നതുമാണ്. നിങ്ങൾക്ക് വെണ്ടയ്ക്ക കറി ഉണ്ടാക്കാം, ഇത് നിങ്ങളുടെ കാഴ്ചശക്തിക്ക് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാം.
വെണ്ടയ്ക്ക പൊടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങിനെ ഒരു ഉത്പന്നമുണ്ട്. 10 ഗ്രാം വെണ്ടയ്ക്ക പൊടി ഒരു ഗ്ലാസ് പാലിൽ ലയിപ്പിച്ച് കുടിക്കാവുന്നതാണ്.
അവസാനമായി, 5-6 ഇടത്തരം വലുപ്പമുള്ള വെണ്ടയ്ക്ക എടുത്ത് അതിന്റെ വശങ്ങൾ മുറിക്കുക. മധ്യഭാഗത്തുനിന്നും വെണ്ടയ്ക്ക മുറിച്ചെന്ന് ഉറപ്പുവരുത്തുക, രാത്രി മുഴുവൻ ഒരു പാത്രം വെള്ളത്തിൽ ഇത് മുക്കിവയ്ക്കുക. പ്രഭാതഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കുക.