Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

2020-21ൽ 1.6 ലക്ഷം പേർക്ക് ഓസ്‌ട്രേലിയൻ PR; രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ

by News Desk
September 29, 2021
in AUSTRALIA
0
2020-21ൽ-1.6-ലക്ഷം-പേർക്ക്-ഓസ്‌ട്രേലിയൻ-pr;-രണ്ടാം-സ്ഥാനത്ത്-ഇന്ത്യക്കാർ
0
SHARES
264
VIEWS
Share on FacebookShare on TwitterShare on Whatsapp

2020-21 കാലയളവിൽ 160000 ൽ അധികം പേർക്ക് ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസി ലഭിച്ചതായി കുടിയേറ്റ വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും അധികം PR വിസ ലഭിച്ചവരിൽ ഇന്ത്യയിൽ നിന്നുളളവരാണ് രണ്ടാമത്.

കൊറോണവൈറസ് മഹാമാരിമൂലമുള്ള അതിർത്തി നിയന്ത്രണങ്ങളും, വിസ നൽകുന്നതിൽ നേരിടുന്ന കാലതാമസവുമൊക്കെ ഉണ്ടായിട്ടും 2020-21 കാലയളവിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസി ലഭിച്ചതായി കുടിയേറ്റ കാര്യ മന്ത്രി അലക്സ് ഹോക്ക് ചൂണ്ടിക്കാട്ടി.

2019-20ൽ 140,000 പേർക്കാണ് റെസിഡൻസി ലഭിച്ചതെങ്കിൽ 2020-21 കാലയളവിൽ 160,052 പേർക്ക് ഓസ്‌ട്രേലിയൻ PR ലഭിച്ചതായാണ് കുടിയേറ്റ വിഭാഗത്തിന്റെ കണക്കുകൾ.

ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസി ലഭിച്ചവർ ഏത് രാജ്യങ്ങളിൽ നിന്ന് വരുന്നു എന്ന കണക്കുകളിൽ ഇന്ത്യയിൽ നിന്നുള്ളവരാണ് രണ്ടാം സ്ഥാനത്ത്. ചൈനയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ.

2020-21 കാലയളവിൽ പാർട്ണർ വിസ വിഭാഗത്തിൽ വിപുലമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കിയതെങ്കിൽ സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽ കുറവുണ്ടായി എന്നാണ് കുടിയേറ്റ കാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഓൺഷോറായിട്ടുള്ള നിരവധി അപേക്ഷകർക്ക് വിസ ലഭിച്ച കാര്യമാണ് കുടിയേറ്റ വിഭാഗത്തിന്റെ മുൻ ഡെപ്യുട്ടി സെക്രട്ടറി അബ്ദുൾ റിസ്‌വി ചൂണ്ടിക്കാട്ടിയത്.

ഇതിന് പുറമെ പൂർത്തിയാകാതെ കെട്ടിക്കിടന്നിരുന്ന നിരവധി പാർട്ണർ വിസകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർ രണ്ടാമത് 

2020-21 കാലയളവിൽ ഏറ്റവും അധികം പെർമനന്റ് റെസിഡൻസി ലഭിച്ചരിക്കുന്നവരുടെ എണ്ണത്തിൽ  ഇന്ത്യയിൽ നിന്നുള്ളവരാണ് രണ്ടാമതെന്ന്  ഈ വർഷം സെപ്റ്റംബർ 21ന്  പുറത്ത് വന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള 21,791 അപേക്ഷകർക്ക് PR വിസ ലഭിച്ചതായാണ് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 4000 ത്തിന്റെ കുറവുണ്ട്.

ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ നിന്ന് 22,207 പേർക്കാണ് PR വിസ ലഭിച്ചത്.

പാർട്ണർ വിസയും ബിസിനസ് വിസയും ലഭിച്ചവരുടെ എണ്ണം കൂടിയപ്പോൾ ഈ കാലയളവിൽ സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽ നൽകിയിരിക്കുന്ന വിസകളുടെ എണ്ണം കുറഞ്ഞു എന്ന് റിസ്‌വി ചൂണ്ടിക്കാട്ടി.

2020ൽ മൈഗ്രേഷൻ പദ്ധതിയിൽ ആകെയുള്ള PR വിസകളിൽ 70 ശതമാനവും സ്‌കിൽഡ് കാറ്റഗറിയിൽ ആയിരുന്നെങ്കിൽ ഇതിപ്പോൾ 50.7 ശതമാനത്തിലേക്കാണ് കുറഞ്ഞത്. 

കടപ്പാട്: SBS മലയാളം

Previous Post

വിവാദ സിലബസ്: ദീന്‍ദയാലിനേയും ​മഡോകിനേയും ഒഴിവാക്കും; ഇസ്ലാമിക, ദ്രാവിഡ ആശയങ്ങള്‍ ഉള്‍പ്പെടുത്തും

Next Post

ഓസ്‌ട്രേലിയയിൽ നവംബർ ഒന്ന് മുതൽ കൊവിഡ് പരിശോധന വീട്ടിൽ നടത്താം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഓസ്‌ട്രേലിയയിൽ-നവംബർ-ഒന്ന്-മുതൽ-കൊവിഡ്-പരിശോധന-വീട്ടിൽ-നടത്താം

ഓസ്‌ട്രേലിയയിൽ നവംബർ ഒന്ന് മുതൽ കൊവിഡ് പരിശോധന വീട്ടിൽ നടത്താം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.