ചൈന ലോംഗ് മാർച്ച് 3 ബി റോക്കറ്റ് ആണോ എന്ന് സംശയിക്കുന്ന ഒരു പറക്കുന്ന വസ്തു സിഡ്നിയിൽ ഇന്നലെ രാത്രി മുതൽ കാണപ്പെട്ടതായി നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. ന്യൂ സൗത്ത് വെയിൽസിന് മുകളിലൂടെ ഇന്നലെ രാത്രി ആകാശത്തിലെ ഒരു മിന്നൽ എല്ലാവരെയും അദ്‌ഭുതപ്പെടുത്തി. ഒരു UFO യെ കണ്ടോ എന്ന് പലരും ആശ്ചര്യപ്പെട്ടു!
മുകളിലുള്ള ഫോട്ടോയിൽ കാണുന്നതുപോലെ, സിഡ്നി, സെൻട്രൽ കോസ്റ്റ്, ഡബ്ബോ എന്നിവിടങ്ങളിലെ താമസക്കാർ തിങ്കളാഴ്ച രാത്രി മേൽപ്പടി പ്രസ്താവിച്ച പറക്കുന്ന വസ്തുവിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. ബഹിരാകാശത്തേക്ക് ഒരു പുതിയ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച റോക്കറ്റിനെ സൂചിപ്പിക്കുന്നതായിരിക്കും ആ പ്ലൂമുകൾ എന്ന് വിദഗ്ദർ വിലയിരുത്തി.
ലോംഗ് മാർച്ച് 3 ബി തിങ്കളാഴ്ച രാത്രി 6.20 ന് ചൈനയിൽ നിന്ന് വിക്ഷേപിച്ചതായി സംസ്ഥാന മാധ്യമങ്ങൾ പറയുന്നു. ഏകദേശം 30 മിനിറ്റിന് ശേഷം സിഡ്നിയിൽ കാണപ്പെട്ട പറക്കും വസ്തു അതായിരിക്കാം എന്നാണ് ഓസ്‌ട്രേലിയൻ ബഹിരാകാശ അധികൃതർ കരുതുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുമായിരിക്കും.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: http