നിരവധി ഓസ്‌ട്രേലിയക്കാർ അന്താരാഷ്ട്ര യാത്രകൾ നടത്താൻ അതീവ തല്പരരായി നിലകൊള്ളുന്നു എന്നതാണ്, ട്രാവൽ ഏജന്റുമാരും, എയർലൈൻ വക്താക്കളും അവർക്ക് ദിനംപ്രതി വരുന്ന ഫോൺ കോളുകളെ ആസ്പദമാക്കി റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഇത് എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്
- ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര അതിർത്തികൾ എപ്പോൾ, എങ്ങനെ തുറക്കപ്പെടും എന്നതിനെക്കുറിച്ചുള്ള ഉത്തരങ്ങളാണ് വ്യോമയാന വ്യവസായം ആഗ്രഹിക്കുന്നത്.
- ദേശീയ പദ്ധതി വളരെ അവ്യക്തമാണെന്നും ചില സംസ്ഥാനങ്ങൾ ഇത് പാലിക്കില്ലെന്ന് ആശങ്കയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
- ഓസ്‌ട്രേലിയൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമായ ക്വാറന്റൈൻ ഒഴിവാക്കുമോ?
- വിദേശത്തുള്ള ഓസ്‌ട്രേലിയൻ പൗരന്മാർ, PR ഉള്ളവർ, വിദ്യാര്തഥി വിസയിലുള്ളവർ എന്നിവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ കഴിഞ്ഞാൽ ഓസ്‌ട്രേലിയിലേക്ക് വരാനുള്ള സാധ്യത , നിലവിൽ സർവീസ് ഉള്ള എയർലൈനുകളിൽ ‘സീറ്റിങ് കപ്പാസിറ്റി’ ഉയർന്ന തോതിൽ വർദ്ധിപ്പിക്കുമോ ?
ക്വാണ്ടാസ് പോലുള്ള വിമാനക്കമ്പനികൾ ഡിസംബർ പകുതി മുതൽ ലണ്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, ജപ്പാൻ, കാനഡ എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് വിൽക്കുന്നതിൽ ശ്രദ്ധാലുവായിരിക്കുമ്പോൾ, വ്യോമയാന വ്യവസായത്തിലെ മറ്റുള്ളവർ ടൈംലൈനിനെക്കുറിച്ചും, വീണ്ടും തുറക്കുന്നത് എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്
ലോകത്തിലെ എയർലൈനുകളിൽ 82 ശതമാനവും പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA), ചില കാരിയറുകൾക്ക് ഓസ്‌ട്രേലിയയിലേക്ക് സർവ്വീസ് നടത്താൻ അനിശ്ചിതത്വം തുടരുകയാണെങ്കിൽ, മറ്റേതെങ്കിലും രാജ്യങ്ങൾ പറക്കാൻ തിരഞ്ഞെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. പിന്നീട് ഓസ്‌ട്രേലിയ അതിർത്തികൾ തുറക്കുമ്പോൾ ഈ എയർലൈനുകൾ വീണ്ടും സർവ്വീസ് നടത്തുമോ എന്നത് കണ്ടറിയണം. പകർച്ചവ്യാധിക്ക് മുമ്പ്, 52 എയർലൈനുകൾ ഓസ്‌ട്രേലിയയിൽ സർവീസ് നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ 18 എണ്ണം മാത്രമാണുള്ളത്. ലോകത്തിന്റെ ചില ഭാഗങ്ങൾ തുറക്കുന്നു, അതിനാൽ എയർലൈനുകൾ അവരുടെ പ്രവർത്തനത്തിനും, അവരുടെ നെറ്റ്‌വർക്കിനും, വരുമാന നേട്ടത്തിനും മുൻഗണന നൽകണം. എയർലൈനുകൾക്ക് യൂറോപ്പിലേക്ക് കൂടുതൽ പറക്കാൻ കഴിയുമെങ്കിൽ, അങ്ങോട്ടേക്ക് ആയിരിക്കും കൂടുതൽ സർവ്വീസുകൾ നടത്തുക ” IATA ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഫിലിപ്പ് ഗോ പറഞ്ഞു.