ഓസ്‌ട്രേലിയൻ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനായി ക്രിസ്മസിന് മുമ്പ് അതിർത്തികൾ വീണ്ടും തുറക്കാൻ സ്‌കോട്ട് മോറിസൺ പ്രീമിയർമാരോട് ആവശ്യപ്പെട്ടു. ക്രിസ്മസിന് ഓസ്ട്രേലിയയുടെ അന്തർസംസ്ഥാന അതിർത്തികൾ അടയ്ക്കുന്നതിന് ഒരു കാരണവുമില്ലെന്ന് സ്കോട്ട് മോറിസൺ പറയുന്നു.
ഉയർന്ന വാക്സിനേഷൻ നിരക്ക് കൈവരിച്ചുകഴിഞ്ഞാൽ വീണ്ടും തുറക്കാനുള്ള ഉത്തരവാദിത്തം അതാത് സംസ്‌ഥാനങ്ങളിലെ പ്രീമിയർമാർക്ക് ഉണ്ടെന്നാണ് താൻ കരുതെന്നതെന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ ജനസംഖ്യയുടെ 80 ശതമാനത്തിലേക്ക് കുത്തിവയ്പ് ലഭിച്ചുകഴിഞ്ഞാൽ, വളരെ വ്യക്തമാണ് കാര്യങ്ങൾ. ആ ഒരു സാഹചര്യത്തിൽ ഓസ്‌ട്രേലിയക്കാരെ പരസ്പരം അകറ്റിനിർത്താനുള്ള ഒരു കാരണവും എനിക്ക് കാണാൻ കഴിയില്ല. ക്യൂആർ കോഡ് ചെക്ക്-ഇന്നുകളും, മാസ്കുകളും പോലുള്ള പ്രത്യേക ക്രമീകരണങ്ങളിൽ ഓസ്‌ട്രേലിയ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുമ്പോൾ വിവേകപൂർണ്ണമായ, അഭിപ്രായബോധമുള്ള നടപടികൾ എടുക്കാൻ നമുക്ക് സാധ്യതയും , ബാധ്യതയും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ” മോറിസൺ പറഞ്ഞു.

വിക്ടോറിയയും ന്യൂ സൗത്ത് വെയിൽസും ഇതിനകം തന്നെ അവരുടെ പ്രത്യേക ദേശീയ പ്ലാൻ-അലൈൻഡ് റോഡ്മാപ്പുകൾ പുറത്തിറക്കി.ഈ രണ്ട് സംസ്ഥാനങ്ങളിലും 70, 80 ശതമാനം രണ്ടാം ഡോസ് നൽകിയതിന്റെയും, ഉദ്ദേശിച്ച ലക്ഷ്യത്തിന്റെയും -നാഴികക്കല്ല് താണ്ടുന്നതിന്- തൊട്ടടുത്ത് നിൽക്കുന്നു എന്നത് വളരെ ആശാവഹമായി കരുതപ്പെടുന്നു.
യോഗ്യരായ ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 75 ശതമാനത്തിലധികം പേർക്കും അവരുടെ ആദ്യ ഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചതായി ഫെഡറൽ ഗവൺമെന്റ് പ്രസ്താവിച്ചു.
രാജ്യത്തെ 16 വയസ്സിനു മുകളിലുള്ള 50.95 ശതമാനം ആളുകൾ രണ്ട് ഡോസുകൾ എടുത്തിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂർ റിപ്പോർട്ടിംഗ് കാലയളവിൽ ഒരു ഡോസ് ലഭിച്ചത് 311,275 ഓസ്ട്രേലിയക്കാർക്കാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം കൂടി പൂർത്തിയാകും എന്നാണ് കരുതുന്നത്.
പ്രതിരോധ കുത്തിവയ്പ്പിന്റെ മന്ദഗതിയിലുള്ള തുടക്കം, ആദ്യം ഒട്ടേറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അതിന് ശേഷം, രാജ്യം അതിന്റെ ഏറ്റവും ഉയർന്ന പ്രതിദിന പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തുന്നതിൽ അതിശയകരമായ മുന്നേറ്റം ഉണ്ടാകുന്നതാണ് കണ്ടത്. അപകടകാരിയായ രണ്ടാം തരംഗമാണ് ആളുകളെ അടിയന്തരമായി കുത്തിവയ്‌പ്പുകൾ സ്വീകരിക്കാൻ നിർബന്ധിതമാക്കിയത് .
70 വയസ്സിനു മുകളിലുള്ള 93 ശതമാനത്തിലധികം പേർക്കും ആദ്യ ഡോസ് ലഭിച്ചു. കഴിഞ്ഞ ആഴ്ചയിൽ രണ്ട് ദശലക്ഷത്തിലധികം വാക്സിനുകൾ നൽകി. ഇപ്പോൾ 26 ദശലക്ഷത്തിലധികം വാക്സിനുകൾ രാജ്യത്ത് സുരക്ഷിതമായി കൈവശമുണ്ട്- അധികൃതർ പ്രഖ്യാപിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ
Follow this link to join Oz Malayalam WhatsApp group: http s://chat.whatsapp.com/ GXamgHEQmxLAZtd5ZXkUHF
Please Like our Facebook page >> https://www.facebook.com/ OzMalayalam