ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സേയ്ൽ ഒക്‍ടോബർ ഏഴിന് ആരംഭിക്കുകയാണ്. ഒക്‍ടോബർ 12 വരെയാണ് വിൽപന നടക്കുക. ആറ് ദിവസം നീണ്ട വിൽപനമേളയിൽ സ്മാർട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ലാപ്ടോപ്പുകൾ ഉൾപ്പടെ നിരവധി ഉൽപ്പന്നങ്ങൾ ആകർഷകമായ ഡീലുകളും ഓഫറുകളുമാണ് ഫ്ളിപ്കാർട്ട് വാഗ്ദാനം ചെയ്‌യുന്നത്.
ആക്സിസ് ബാങ്ക്, ഐസിഐസിഐ കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും പേടിഎം കാഷ്ബാക്കും ഉപഭോക്താക്കൾക്ക് ലഭിക്കും.
ടിവിയ്‍ക്കും മറ്റ് ഗൃഹോപകരണങ്ങൾക്കും 80 ശതമാനം വരെ വിലക്കിഴിവാണ് ബിഗ്ബില്യൺഡേ സെയിൽ വാഗ്ദാനം ചെയ്‌യുന്നത്.
ഇന്ത്യയിലെ മുൻനിര ടിവികൾ 70 ശതമാനവും റഫ്രിജറേറ്ററുകൾക്ക് 50 ശതമാനവും വിലക്കിഴിവിൽ വാങ്ങാനാവും. അടുക്കള ഉപകരണങ്ങൾക്ക് 299 രൂപ മുതലാണ് വില.
മുൻനിര ബ്രാന്റുകളുടെ ഷൂകൾ, വാച്ചുകൾ, ടി ഷർട്ടുകൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ എന്നിവയ്‍ക്ക് 50 മുതൽ 90 ശതമാനം വരെ ലഭിക്കും.
സ്മാർട്ഫോണുകളുടെയും ടാബുകളുടേയും ഡീലുകളും പുറത്തുവിട്ടിട്ടുണ്ട്.
ഓപ്പോ എ53 എസ് 5ജി ഫോൺ 4000 രൂപ വിലക്കിഴിവിൽ 12990 രൂപയ്‍ക്ക് ലഭിക്കും. ഓപ്പോ എ33 8990 രൂപയ്‍ക്ക് വാങ്ങാം. 15990 രൂപയുടെ ഓപ്പോ എ53 ഫോൺ 10990 രൂപയ്‍ക്കാണ് വിൽക്കുന്നത്. ഓപ്പോ എ12 ന് 8490 രൂപയാണ് വില.
46990 രൂപയുടെ ഓപ്പോ റെനോ6 പ്രോ ഫോണിന് 35990 രൂപയും 35990 രൂപ വിലയുള്ള ഓപ്പോ റെനോ 6 ന് 26990 രൂപയും ആണ് വില.
ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ എസ്ഇ ഫോണുകൾക്കും ഓഫറുണ്ട്. എന്നാൽ ഡീലുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 27ന് ഇത് വെളിപ്പെടുത്തും.
ഇൻഫിനികസ്, മോട്ടോറോള, മൈക്രോമോകാസ് തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളും വിലക്കുറവിൽ വിൽപനയ്‍ക്കുണ്ട്.
റിയൽമി 8ഐ സ്മാർട്ഫോണും ആദ്യമായി ഓഫർ വിലയിൽ ലഭിക്കും.
23999 രൂപ വിലയുള്ള പോകോ എക്സ്3 പ്രോ 16999 രൂപയ്‍ക്കാണ് ഫ്ളിപ്കാർട്ട് സെയ്ലിൽ ലഭിക്കുക. മോട്ടോ എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ഫോൺ 5000 രൂപ വിലക്കുറവിൽ 1999 രൂപയ്‍ക്ക് വാങ്ങാം.
55999 രൂപയുടെ അസുസ് റോഗ്3 34999 രൂപയ്‍ക്കും വിൽപനയ്ക്കെത്തും. ഒക്‍ടോബർ രണ്ടിനാണ് ഷാവോമി ഫോണുകളുടെ ഓഫർ വ്യക്തമാവുക.