ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർക്ക് പെൻഷനും ജോബ്‌സീക്കറുമായി കൂടുതൽ പണം ലഭിക്കുന്നതിനുള്ള പദ്ധതി സെൻട്രൽ ലിങ്ക് മുഖേന ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രായപരിധിയിലുള്ള അഞ്ച് ദശലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ, ജോബ്‌സീക്കർ, മറ്റ് സാമൂഹിക സുരക്ഷാ പേയ്‌മെന്റുകൾ എന്നീ തുകകൾ ഇപ്പോൾ ഫെഡറൽ സർക്കാർ വർദ്ധിപ്പിച്ചതിന് ശേഷം സെൻട്രൽ ലിങ്ക് മുഖാന്തിരം കൂടുതൽ പണം ലഭിക്കാൻ തുടങ്ങും.
പരമാവധി ഒറ്റ പെൻഷൻ നിരക്ക് 14.80 ഡോളർ വർധിപ്പിച്ച് സെപ്റ്റംബർ 20 ന് രണ്ടാഴ്ചത്തേക്ക് $ 967.50 ആയി. ദമ്പതികൾക്കാകട്ടെ സംയുക്തമായി 22.40 ഡോളർ അധികമായി ലഭിക്കും.
ഒരു വ്യക്തിക്ക് നൽകുന്ന വാർഷിക പെൻഷൻ 25,155 ഡോളറായും ഒരു ദമ്പതികൾക്ക് 37,923 ഡോളറായും വർദ്ധിച്ചിട്ടുണ്ട്.
ജോബ്‌സീക്കറും മറ്റ് അലവൻസുകളും രണ്ടാഴ്ചത്തേക്ക് 11.90 ഡോളർ വരെ വർദ്ധിക്കുകയും, രക്ഷാകർതൃ പേയ്‌മെന്റുകൾക്കും, വാടക അടക്കാനുള്ള സഹായത്തിനുമായി ഒരു ഉത്തേജന പാക്കേജ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പെൻഷനും മറ്റ് പേയ്മെന്റുകളും വർഷത്തിൽ രണ്ടുതവണ ക്രമീകരിക്കുന്നത് പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, 2014 ന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിതെന്നും സർക്കാർ പറഞ്ഞു.
പെൻഷൻകാർ നിലവിലെ സമ്പദ്‌വ്യവസ്ഥയിൽ, അവരുടെ വരുമാന ശക്തി ഊർജ്ജിതമായി നിലനിർത്തുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുവെന്ന് സാമൂഹിക സേവന മന്ത്രി ആനി റസ്റ്റൺ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം നിലവിൽ ഏകദേശം 2.58 ദശലക്ഷം ഓസ്ട്രേലിയക്കാർ പ്രായ പെൻഷനിൽ ഉണ്ട്.756,000 പേർ വികലാംഗ പിന്തുണാ പെൻഷനിലാണ്, 977,500 പേർക്ക് ജോബ്‌സീക്കർ പേയ്‌മെന്റുകൾ ലഭിക്കുന്നു.
എന്തായാലും ഓസ്‌ട്രേലിയയിലെ സാമൂഹിക സുരക്ഷാ സംവിധാനത്തെ ആശ്രയിക്കുന്ന എല്ലാ ഓസ്‌ട്രേലിയക്കാരുടെയും, പ്രത്യേകിച്ച് പ്രായമായ ഓസ്‌ട്രേലിയക്കാരുടെയും പോക്കറ്റുകളിൽ അധികമായി പണം നിക്ഷേപിക്കപ്പെടുന്നത് വളരെയധികം സ്വാഗതാർഹമായ കാര്യമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ
Follow this link to join Oz Malayalam WhatsApp group: http s://chat.whatsapp.com/ GXamgHEQmxLAZtd5ZXkUHF
Please Like our Facebook page >> https://www.facebook.com/ OzMalayalam