യോഗ്യതയുള്ള ജനസംഖ്യയുടെ 80 ശതമാനം കുത്തിവയ്പ് എടുത്തുകഴിഞ്ഞാൽ സംസ്ഥാന അതിർത്തികൾ വീണ്ടും തുറക്കാനും, ലോക്ക്ഡൗണിൽ നിന്ന് മാറാനും ശ്രമിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ സ്റ്റീവൻ മാർഷൽ പറഞ്ഞു.
ദേശീയ കാബിനറ്റിൽ സംസ്ഥാനങ്ങൾ തുറക്കാനുള്ള പദ്ധതിക്ക് എല്ലാ സംസ്ഥാന, പ്രദേശ നേതാക്കളും തുടക്കത്തിൽ സമ്മതിച്ചുവെങ്കിലും, പടിഞ്ഞാറൻ ഓസ്‌ട്രേലിയ, ക്വീൻസ്ലാൻഡ്, ടാസ്മാനിയ എന്നീ സംസ്‌ഥാനങ്ങളിലെ അധികാരികൾ ‘കോവിഡ് പൂജ്യം’ ആകുമ്പോൾ മാത്രമേ ഇളവുകൾ അനുവദിക്കൂ എന്ന നിലപാട് തുടരുന്നതിനാൽ ഡൊമസ്റ്റിക് അതിർത്തികൾ ഓസ്‌ട്രേലിയയിലൊട്ടാകെ തുറക്കുന്നതിലെ അനിശ്ചിതത്വം വീണ്ടും നിലനിർത്തി.

ആധികാരികതയിൽ ഊന്നിയ പരസ്പര വിശ്വാസ കൂട്ടായ്മയുടെ പ്രതിബദ്ധതയിൽ നിന്നുള്ള പിന്മാറ്റം ആണിതെന്ന് അദ്ദേഹം ആരോപിച്ചു.
എന്തായാലും, ഈ ക്രിസ്മസിൽ അന്തർസംസ്ഥാനത്തുള്ള പ്രിയപ്പെട്ടവരുമായി സൗത്ത് ഓസ്‌ട്രേലിയക്കാർ വീണ്ടും ഒത്തുചേരുന്നത് സാധ്യമാക്കുന്ന നിരക്കിൽ പ്രതിരോധ കുത്തിവയ്പ്പ് തോത് ഉയരുമെന്നും, പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകുമെന്നും മാർഷൽ പറഞ്ഞു.
“സൗത്ത് ഓസ്‌ട്രേലിയയിലുടനീളം 80 ശതമാനം വാക്സിനേഷൻ രണ്ട് ഡോസും പൂർണ്ണമായി നൽകി കഴിയുമ്പോൾ , തീർച്ചയായും സംസ്ഥാനത്തിനകത്തെയും. മറ്റു സമാന നിയമ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്ന അന്യ സംസ്‌ഥാനങ്ങളിലേയും ലോക്ക്ഡൗണുകളിൽ നിന്നും, ലോക്ക്ഔട്ടുകളിൽ നിന്നും ഞങ്ങൾ വിമുക്തമാകുമെന്നും, മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ എൽജിഎ അല്ലെങ്കിൽ എക്സ്പോഷർ സൈറ്റ് ഒഴിവാക്കലുകളിലേക്ക് സൗത്ത് ഓസ്ട്രലിയക്കാർ നീങ്ങുമെന്ന് കരുതുന്നതായും ” മിസ്റ്റർ മാർഷൽ പറഞ്ഞു
നിലവിൽ, 40 ശതമാനം ദക്ഷിണ ഓസ്ട്രേലിയക്കാർക്കും രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ
Follow this link to join Oz Malayalam WhatsApp group: http s://chat.whatsapp.com/ GXamgHEQmxLAZtd5ZXkUHF