ഷെപ്പാർട്ടൺ ഒഴികെ മെൽബണിന് പുറത്തുള്ള എല്ലാ പ്രദേശങ്ങളിലും ലോക്ക്ഡൗൺ നീക്കിയതിനാൽ ഒരു ദശലക്ഷത്തിലധികം പ്രാദേശിക വിക്ടോറിയക്കാർ കൂടുതൽ സ്വാതന്ത്ര്യത്തിനർഹരാണെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രസ്താവിച്ചു. പക്ഷേ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച അർദ്ധരാത്രിയോടെ അഞ്ച് കിലോമീറ്റർ യാത്രാ പരിധി അവസാനിപ്പിച്ചു. റീജിയണൽ പ്രദേശങ്ങളിലെ ആളുകൾക്ക് ഇപ്പോൾ അവരുടെ വീടുകളിൽ നിന്ന് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം, പക്ഷെ മെൽബൺ മെട്രോനഗര പരിധിക്കുള്ളിലേക്ക് പ്രവേശിക്കരുത്. പ്രവേശിച്ചാൽ 14 ദിവസത്തേക്ക് ക്വാറന്റൈനിൽ ഇരിക്കേണ്ടി വരും.
റീട്ടെയിൽ ബിസിനസുകൾക്ക് നാല് ചതുരശ്ര മീറ്ററിനുള്ളിൽ ഒരാളെ പ്രവേശിപ്പിച്ചുള്ള ‘സാന്ദ്രത പരിധി’ നൽകിയിട്ടുണ്ട്, എന്നാൽ ഹോസ്പിറ്റാലിറ്റി വേദികൾക്ക് പരമാവധി 10 പേരെ അകത്തും പുറത്തുമായി ഇരിക്കാൻ അനുവാദമുള്ളൂ.
വെള്ളിയാഴ്ച മുതൽ പ്രെപ് മുതൽ രണ്ടാം ക്ലാസ് വരെ പഠിക്കുന്നവർക്കും, 12-)൦ ക്ളസ്സിൽ പഠിക്കുന്നവരുമായ വിദ്യാർ്‌തഥികൾക്കും സ്‌കൂളുകളിൽ പ്രവേശിച്ചു പഠിക്കാൻ കഴിയും, എന്നാൽ മറ്റെല്ലാ വിദ്യാർത്ഥികളും ഓൺലൈൻ പഠനം തുടരണം.
NSW പ്രാദേശിക സർക്കാർ അതിർത്തി പ്രദേശത്ത് താമസിക്കുന്ന വിക്ടോറിയക്കാർക്ക് വെള്ളിയാഴ്ചയോടെ ഈ ആനുകൂല്യം പ്രാബല്യത്തിൽ വരുമ്പോൾ, ആഗസ്റ്റ് 25 ബുധനാഴ്ച മുതൽ സെപ്റ്റംബർ 8 ബുധനാഴ്ച വരെ കുറഞ്ഞത് 14 ദിവസമെങ്കിലും ആ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ചില വിക്ടോറിയക്കാർക്ക് നാട്ടിലേക്ക് വരാൻ ഒരു പുതിയ പെർമിറ്റ് ഇളവിനായി അപേക്ഷിക്കാം.
മെൽബണിലെ വടക്ക് ഭാഗത്തുള്ള 195 കേസുകളിൽ വ്യാഴാഴ്ച 300 ൽ അധികം കേസുകൾ രേഖപ്പെടുത്തിയതിന് ശേഷം മെൽബണും, ഷെപ്പാർട്ടണും തമ്മിലുള്ള ബന്ധം പൂട്ടിയിരിക്കുകയാണ്. കൂടുതൽ ആരോഗ്യപ്രവർത്തകരെയും, സുരക്ഷാ ഉദ്യോഗസ്‌ഥരെയും ഈ മേഖലയിൽ വിന്യസിക്കുകയും കൂടുതൽ ഫൈസർ വാക്സിനേഷനുകൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രീമിയർ പ്രസ്താവിച്ചു.