ചന്ദിക കള്ളപ്പണ കേസിൽ മൊഴി നൽകിയ ശേഷം ഇഡി ഓഫീസിൽ നിന്നും പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീല്‍. സഹകരണ വകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇ ഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്. ആരോപണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
Also Read :
മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇടയ്ക്ക് കൂടിക്കാഴ്ച നടത്തുന്നത് പതിവുള്ളതാണെന്നും ജലീൽ വ്യക്തമാക്കി. എ ആര്‍ ബാങ്കിലെ ക്രമക്കേടിൽ കര്‍ശന നടപടി വരുമെന്ന് വ്യക്തമാക്കിയ ജലീൽ വിജിലൻസ് അന്വേഷണമാണോ വേണ്ടത് എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ചന്ദ്രിക കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറിയതായി ജലീൽ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ 16 -ാം തീയതി പി കെ കുഞ്ഞാലിക്കുട്ടിയുടേയും 17 ന് മൊഈൻ അലി തങ്ങളുടേയും മൊഴിയെടുക്കുമെന്നും ജലീൽ പറഞ്ഞു.
ലീഗ് ഓഫീസിന്റെ നിർമ്മാണത്തിന്റെ പേരിൽ ചന്ദ്രിക അക്കൗണ്ടിൽ നിന്നും പണം നീക്കിവെയ്ക്കുകയും നാലര കോടിയോളം രൂപ ചെലവഴിച്ച് കോഴിക്കോട് ജില്ലയിലെ മടവൂര്‍ വില്ലേജിൽ ഭൂമി വാങ്ങുകയും ചെയ്തു. കെട്ടിട നിര്‍മ്മാണം നടത്താനാകാത്ത കണ്ടൽകാടുകൾ നിറഞ്ഞ ചതുപ്പ് നിലമാണ് വാങ്ങിയിരിക്കുന്നത്.
അതിനോടടുത്ത് കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ പേരിൽ രണ്ടേക്കർ ഭൂമി വാങ്ങിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. ഇതിനുള്ള പണം എടുത്തിരിക്കുന്നതും ചന്ദ്രികയുടെ അക്കൗണ്ടിൽ നിന്നാണ്. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിച്ച രേഖ ഇഡിക്ക് നൽകിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.
കൊച്ചി പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമാണ് ഈ ഇടപാടുകൾക്ക് ഉപയോഗിച്ചതെന്ന് സംശയിക്കാം. ആരോപണ വിധേയമായ ഇടപാടുകൾ നടന്ന ദിവസവും പാലാരിവട്ടം പാലത്തിന്റെ അഡ്വാൻസായി ലഭിച്ച 8.2 കോടി കൈപ്പറ്റിയ തിയതിയും തമ്മിൽ സാമ്യമുണ്ടെന്നും ജലീൽ പറഞ്ഞു.
Also Read :
മുസ്ലീം ലീഗിനെതിരായ നിലപാടിൽ സിപിഎം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ പറയുന്നു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.