മനാമ > ഓണം എല്ലാവരുടെയുമാണ്, ഓണം എല്ലാവര്‍ക്കുമാണ് എന്നീ ആശയങ്ങളുമായ ബഹ്റൈന്‍ കേരളീയ സാമാജം സംഘടിപ്പിച്ച ‘ഓണം ഫോര്‍ ഓള്’ ക്യാമ്പയിന്റെ ഭാഗായി ആയിരത്തിലധികം തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജ്, കലാവിഭാഗം സെക്രെട്ടറി പ്രദീപ് പതേരി, ഇന്റേണല്‍ ഓഡിറ്റര്‍ മഹേഷ് പിള്ള തുടങ്ങിയവര്‍ ഭക്ഷണവിതരത്തിനു നേതൃത്വം നല്കി
താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റു അര്‍ഹതപ്പെട്ട പ്രവാസികള്‍ക്കും ഓണസദ്യ എത്തിച്ചു നല്‍കുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവര്ക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പറഞ്ഞു.
വരും ദിവസങ്ങളിലും ഈ പദ്ധതിയിലൂടെ അര്‍ഹതപ്പെട്ട കൂടുതല്‍ ആളുകളിലേക്ക് ഓണസദ്യ എത്തിച്ചുനല്കാനാണ് സമാജം ലക്ഷ്യമിടുന്നത്. വിപുലമായ വോളന്റീര്‍ കമ്മറ്റിയും മറ്റു ഒരുക്കങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്ക്ക് 38031890 എന്ന വാട്സാപ്പ് നമ്പരില്‍ അവരുടെ സാമ്പത്തിക സഹായം അറിയിക്കാമെന്ന് സമാജം ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.