ഷവോമി റെഡ്മി 10 പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു. വിപുലീകരിക്കാവുന്ന റാം സവിശേഷതയുമായാണ് റെഡ്മിയുടെ പുതിയ ബജറ്റ് ഫോൺ എത്തുന്നത്. ഇത് ഉപയോക്താക്കൾക്ക് അവരുടെ 4 ജിബി പതിപ്പിലേക്ക് 1 ജിബിയും 6 ജിബി പതിപ്പിലേക്ക് 2 ജിബിയും വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. മീഡിയാടെക് ഹീലിയോ ജി88 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്തേകുന്നത്, കൂടാതെ 6.5 ഇഞ്ച് ഫുൾ എച്ഡി+ ഡിസ്പ്ലേയും 6,000എംഎഎച് ബാറ്ററിയും ഇതിൽ വരുന്നു.
പുതിയ റെഡ്മി 10 പ്രൈമിന്റെ വില 15,000 രൂപയിൽ താഴെയാണ്. റിയൽമി നർസോ 30, സാംസങ് ഗാലക്സി എഫ്22 എന്നിവയുമായി ഇതിനെ താരതമ്യം ചെയ്ത് നോക്കാം.
Redmi 10 Prime vs Realme Narzo 30 vs Samsung Galaxy F22: റെഡ്മി 10 പ്രൈം – റിയൽമി നർസോ 30 – സാംസങ് ഗാലക്സി എഫ്22: വില
റെഡ്മി 10 പ്രൈം രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജിന് 12,499 രൂപയും 6 ജിബി റാം + 128 ജിബി പതിപ്പിന് 14,499 രൂപയുമാണ് ആമസോണിൽ വില.
റിയൽമി നാർസോ 30യുടെ 6 ജിബി + 64 ജിബി വേരിയന്റിന് 13,499 രൂപയും 4 ജിബി + 64 ജിബി വേരിയന്റിന് 14,499 രൂപയുമാണ് ഫ്ലിപ്കാർട്ടിൽ വില.
സാംസങ് ഗാലക്സി എഫ്22 രണ്ട് മെമ്മറി വേരിയന്റുകളിലാണ് വരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില, അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഫ്ലിപ്കാർട്ടിൽ 14,499 രൂപയാണ്.
Also read: പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക
Redmi 10 Prime vs Realme Narzo 30 vs Samsung Galaxy F22: റെഡ്മി 10 പ്രൈം – റിയൽമി നർസോ 30 – സാംസങ് ഗാലക്സി എഫ്22: ഡിസ്പ്ലേ
റെഡ്മി 10 പ്രൈം 90 ഹെർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.5 ഇഞ്ച് ഫുൾഎച്ഡി+ അഡാപ്റ്റീവ് സിങ്ക് ഡിസ്പ്ലേയിലാണ് വരുന്നത്. 6000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഫോൺ റെഡ്‌മിയുടെ ഏറ്റവും ഭാരം കുറഞ്ഞ സ്മാർട്ട്ഫോണാണെന്നാണ് ഷവോമി അവകാശപ്പെടുന്നത്.
അതേസമയം, സാംസങ് ഗാലക്സി എഫ് 22 ൽ 6.4 ഇഞ്ച് അമോഎൽഇഡി ഡിസ്‌പ്ലേയുണ്ട്. എച് ഡി+ റെസല്യൂഷനിലാണ് പാനൽ പ്രവർത്തിക്കുന്നത്. വാട്ടർഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ സവിശേഷത.
റിയൽമി നാർസോ 30യിൽ 90 ഹെർട്സ് റിഫ്രഷ് നിരക്കുള്ള ഒരു സാധാരണ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് വരുന്നത്. ഡിസ്പ്ലേയ്ക്ക് 2400 x 1080 പിക്സൽ റെസല്യൂഷനും 580നിറ്റ്സ് വരെ ബ്രൈറ്റ്നസുമുണ്ട്.
Redmi 10 Prime vs Realme Narzo 30 vs Samsung Galaxy F22: റെഡ്മി 10 പ്രൈം – റിയൽമി നർസോ 30 – സാംസങ് ഗാലക്സി എഫ്22: പ്രൊസസറും മറ്റും
12എൻഎം പ്രോസസ് ടെക്നോളജിയിൽ നിർമിച്ചിട്ടുള്ള മീഡിയാടെക് ഹീലിയോ ജി88 പ്രൊസസറാണ് റെഡ്മി 10 പ്രൈമിന് കരുത്തേകുന്നത്. ഈ ഡ്യുവൽ സിം സ്മാർട്ട്‌ഫോൺ ഷവോമിയുടെ എംഐയുഐ 12.5ലാണ് പ്രവർത്തിപ്പിക്കുന്നത്, കൂടാതെ ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിൽ വരുന്നു. ഫോണിന്റെ വശത്ത് ഫിംഗർപ്രിന്റ് സ്കാനർ, ഐആർ ബ്ലാസ്റ്റർ എന്നിവയും നൽകിയിട്ടുണ്ട്, കൂടാതെ സ്പ്ലാഷ് പ്രൂഫ് നാനോ കോട്ടിംഗും, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും വരുന്നു.
അതേസമയം സാംസങ് ഗാലക്സി എഫ് 22 പ്രവർത്തിക്കുന്നത് മീഡിയടെക് ഹീലിയോ ജി 80 പ്രൊസസറിലാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുമായാണ് ഫോൺ വരുന്നത്.
2.05 ജിഗാഹെർട്സ് വേഗതയിൽ പ്രവർത്തിക്കുന്ന മെഡിടെക് ഹീലിയോ ജി 95 പ്രൊസസറാണ് റിയൽമി നസ്രോ 30ക്ക് കരുത്ത് നൽകുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിനുണ്ട്. റിയൽമി നാർസോ 30 ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 ലാണ് പ്രവർത്തിക്കുന്നത്.
Redmi 10 Prime vs Realme Narzo 30 vs Samsung Galaxy F22: റെഡ്മി 10 പ്രൈം – റിയൽമി നർസോ 30 – സാംസങ് ഗാലക്സി എഫ്22: ക്യാമറ
ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലാണ് റെഡ്മി 10 പ്രൈം വരുന്നത്. ഫോണിന് പിന്നിലായി 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും വരുന്നു. റെഡ്മി 10 പ്രൈമിൽ നൈറ്റ് മോഡ്, പ്രോ കളർ മോഡ് എന്നിവയുൾപ്പെടെയുള്ള സവിശേഷതകളോടെയാണ് വരുന്നുണ്ട്. സെൽഫികൾക്കായി മുന്നിൽ 8എംപി ക്യാമറയും ഉണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി നാർസോ 30 വരുന്നത്. ഇതിൽ 48 എംപി പ്രൈമറി സെൻസർ, 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. പോർട്രെയിറ്റ് മോഡ്, ടൈം ലാപ്സ് ഫൊട്ടോഗ്രാഫി, എച്ച്ഡിആർ, അൾട്രാ മാക്രോ എന്നിവയുൾപ്പെടെ വ്യത്യസ്ത മോഡുകളും ക്യാമറയിൽ വരുന്നുണ്ട്. മുന്നിൽ 16 എംപി ക്യാമറയാണ്.
സാംസങ് ഗാലക്സി എഫ് 22 ന് പിന്നിൽ നാല് ക്യാമറകളുണ്ട്. 48 എംപിയുടെ പ്രധാന ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, ഡെപ്ത്, മാക്രോ ഷോട്ടുകൾ എന്നിവയ്ക്കായി രണ്ട് 2 എംപി ക്യാമറകളും ഇതിൽ വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുന്നിൽ 13 എംപി ക്യമറയാണ് നൽകിയിരിക്കുന്നത്.
Also read: ഐഫോണിൽ നിന്നും സാംസങിലേക്ക് വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാം; എങ്ങനെയെന്ന് നോക്കാം
Redmi 10 Prime vs Realme Narzo 30 vs Samsung Galaxy F22: റെഡ്മി 10 പ്രൈം – റിയൽമി നർസോ 30 – സാംസങ് ഗാലക്സി എഫ്22: ബാറ്ററി
പുതിയ റെഡ്മി സ്മാർട്ട്‌ഫോൺ 6,000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്, 22.5 വാട്ട് ചാർജറും ഇതിനൊപ്പം കമ്പനി നൽകുന്നു. 9വാട്ടിന്റെ റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണയും ഇതിനു ലഭിക്കും.
റിയൽമി നാർസോ 30ൽ 30 വാട്ട് ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. 30 വാട്ടിന്റെ ചാർജറും ഇതിനൊപ്പം വരുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എഫ് 22ൽ വരുന്നത്. 15 വാട്ടിന്റെ ഫാസ്റ്റ് ചാർജറും ഫോണിന് ഒപ്പം ലഭിക്കും.
The post റെഡ്മി 10 പ്രൈം ഇന്ത്യയിൽ പുറത്തിറങ്ങി; റിയൽമി, സാംസങ് ഫോണുകളെ വെല്ലുമോ? നോക്കാം appeared first on Indian Express Malayalam.