രാജ്യാന്തര, ആഭ്യന്തര അതിർത്തികൾ തുറക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനാൽ, ഓസ്‌ട്രേലിയയിലെ ആശുപത്രികളുടെ രോഗീപരിചരണ കപ്പാസിറ്റിയെ കുറിച്ച് ചർച്ച ചെയ്യാൻ ദേശീയ മന്ത്രിസഭ ഒരുങ്ങുന്നു.
ആരോഗ്യവകുപ്പ് മേധാവി ബ്രണ്ടൻ മർഫി, ഓസ്‌ട്രേലിയയിലുടനീളമുള്ള തീവ്രപരിചരണ വിദഗ്ധരോട് ഉയർന്നതോതിൽ രോഗികൾ പരിചരണം ആവശ്യപ്പെട്ട് വന്നാൽ ഉണ്ടാകുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
ഫെഡറൽ, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ‘പുനരാരംഭിക്കൽ കരാർ ‘ക്രമേണ 70, 80 ശതമാനം നിയന്ത്രണങ്ങൾ ലഘൂകരിക്കാനുതുകുന്ന രീതിയിൽ പുനർനിർണ്ണയിക്കും.16-ൽ കൂടുതൽ പ്രായമുള്ളവർക്ക് വാക്സിൻ കവറേജ് കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നത്തിനുതകുന്ന പ്രായോഗിക നടപടികളും സ്വീകരിക്കും.
“പ്രതീക്ഷിക്കുന്ന കോവിഡ് വർദ്ധനയ്ക്കായി തീവ്രപരിചരണ ശേഷി വിപുലീകരിക്കുന്നതിനുള്ള ചെലവ് ദേശീയ മന്ത്രിസഭ പരിഗണിക്കുമ്പോൾ, നിലവിലുള്ള ഫണ്ടുകളിൽ ഒന്നുപോലും വെട്ടിക്കുറയ്ക്കരുതെന്നും, സാധിക്കുമെങ്കിൽ Top-Up ചെയ്യണമെന്നും അദ്ദേഹം അഭ്യർത്‌ഥിച്ചു.”കോമൺവെൽത്ത് ദീർഘകാല പൊതു ആശുപത്രി ഫണ്ടിംഗ് പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ട്.”തുറക്കുന്
ഉയർന്ന വാക്സിനേഷൻ കവറേജ് കൈവരിക്കുമ്പോൾ കോവിഡ് രോഗികളുമായി അടുത്ത് ഇടപെഴുകേണ്ടി വരുന്ന ആരോഗ്യ പരിപാലന തൊഴിലാളികളെ, തുടർദിവസങ്ങളിൽ ജോലിയിൽ നിന്നും മാറ്റിനിർത്തണമോ എന്നതും ദേശീയ മന്ത്രിസഭ പരിഗണിക്കും.ഭാവിയിൽ വാക്സിനേഷൻ ചെയ്ത ജീവനക്കാരെ ഒഴിവാക്കേണ്ടതില്ലെന്ന് മോറിസൺ സൂചിപ്പിച്ചു, അതേസമയം ഈ സമ്പ്രദായം നിലനിൽക്കില്ലെന്ന് ഡോക്ടർ ഖോർഷിദ് വിശ്വസിക്കുന്നു.
ഡോസുകൾ കാലഹരണപ്പെടാൻ പോകുന്നതിനാലും, അടിയന്തിരമായി ആവശ്യമില്ലാത്തതിനാലും സിംഗപ്പൂർ കരാർ അംഗീകരിച്ചു. ഓരോ അധികാരപരിധിയിലെയും ജനസംഖ്യയെ അടിസ്ഥാനമാക്കി ഡോസുകൾ ഓസ്‌ട്രേലിയയിലുടനീളം തുല്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.