കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് ആരംഭിച്ച വർക്ക് അറ്റ് ഹോം രീതി 2022 ജനുവരി 10 വരെ നീട്ടി. എങ്കിലും താത്‌പര്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഓഫീസുകളിലേക്ക് മടങ്ങാം.
ഓരോ രാജ്യത്തേയും പ്രദേശത്തെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് മാത്രമേ ജീവനക്കാരെ ഓഫീസുകളിലേക്ക് മടങ്ങാൻ നിർബന്ധിക്കുകയുള്ളൂ.
ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് പുതിയ തീരുമാനമുള്ളത്. സെപ്റ്റംബറിൽ എല്ലാ ജീവനക്കാരും നിർബന്ധമായും ഓഫീസുകളിലെത്തിച്ചേരാനായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാൽ അത് നടക്കില്ല.
കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് ജീവനക്കാരെ തിരികെ ഓഫീസുകളിലെത്തിക്കാനുള്ള വൻകിട കമ്പനികളുടെ നീക്കത്തിന് വിലങ്ങുതടിയായിട്ടുണ്ട്.