മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ടാഗ് ചെയ്തു കൊണ്ടായിരുന്നു ശ്രീജേഷിൻ്റെ ട്വീറ്റ്. സമ്പൂര്‍ണ സാക്ഷരതയുണ്ടെങ്കിലും സമാന്യബോധം തീരെയില്ലെന്നും തൻ്റെ നാട്ടിലെ ജനങ്ങള്‍ നിരാശപ്പെടുത്തിയെന്നും പിആര്‍ ശ്രീജേഷ് വ്യക്തമാക്കി. “സാക്ഷരത 100% സാമാന്യബോധം പൂജ്യം. എൻ്റെ പേരിട്ട റോഡ് എൻ്റെ നാട്ടിലെ ജനങ്ങള്‍ അലങ്കരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. നിരാശാജനകം. കുന്നത്തുനാട്, കിഴക്കമ്പലം വില്ലേജ് ഓഫീസര്‍മാര്‍ ഈ പ്രശ്നത്തിൽ ശ്രദ്ധ ചെലുത്തണം, ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.” പി ആര്‍ ശ്രീജേഷ് കുറിച്ചു. റോഡിൽ മാലിന്യം തള്ളിയതിൻ്റെ ചിത്രങ്ങളും ട്വീറ്റിനൊപ്പം ശ്രീജേഷ് പങ്കുവെച്ചിട്ടുണ്ട്.
Also Read:
കുന്നത്തുനാട് പഞ്ചായത്തിൻ്റെയു കിഴക്കമ്പലം പഞ്ചായത്തിൻ്റെയും അതിര്‍ത്തികേന്ദ്രത്തിലാണ് സംഭവമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പരിസരത്ത് കാലങ്ങളായി മാലിന്യം തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ പല തവണ അധികൃതരെ പരാതി അറിയിച്ചിട്ടും ഗുണമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ശ്രീജേഷിൻ്റെ വീടിൻ്റെ മുന്നിലൂടെ കടന്നു പോകുന്ന റോഡിലെ മാലിന്യക്കൂമ്പാരം കഴിഞ്ഞ ദിവസം താരത്തിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് ഉടൻ തന്നെ ഈ ചിത്രം പകര്‍ത്തിയ ശേഷം ട്വീറ്റ് ചെയ്യുകയായിരുന്നുവെന്നും മാതൃഭൂമി വെബ്സൈറ്റ് വാര്‍ത്തയിൽ പറയുന്നു. വർഷങ്ങൾക്ക് മുൻപാണ് ഹോക്കി താരമായ പി ആർ ശ്രീജേഷിൻ്റെ പേര് റോഡിനിട്ടത്.
Also Read:
രാത്രിയിൽ വാഹനങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നതെന്നാണ് ആരോപണം. ഇരുവശവും പാടശേഖരങ്ങളുള്ള റോഡിൽ ഈ പ്രദേശത്ത് വീടുകളും കുറവാണ്. സിസിടിവി ക്യാമറകളോ വഴി വിളക്കുകളോ ഇല്ലാത്ത സാഹചര്യം മുതലെടുത്ത് ഇവിടെ വൻതോതിൽ മാലിന്യം തള്ളുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രദേശത്ത് മാലിന്യം തള്ളുന്നത് ഒഴിവാക്കാനായി ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് പ്രദേശത്ത് രാസമാലിന്യം ഒഴുക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം നടന്ന ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ഡീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു. കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ പരിശീലനത്തിനു ശേഷമാണ് കായികരംഗത്ത് സജീവമായത്. 2021 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന ശ്രീജേഷിന് പത്മശ്രീ പുരസ്കാരവും അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.