വിക്ടോറിയയിൽ കേസുകൾ കുറയാൻ ഇടയില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട്, 70 ശതമാനം താമസക്കാർക്കും അവരുടെ ആദ്യ ഡോസ് കോവിഡ് -19 വാക്സിൻ ലഭിക്കുന്നതുവരെ വിക്ടോറിയയുടെ ലോക്ക്ഡൗൺ നീട്ടിയതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രഖ്യാപിച്ചു. വാക്സിനെടുക്കാൻ പ്രായം കൊണ്ട് യോഗ്യരായ ജനസംഖ്യയുടെ 70 ശതമാനമെങ്കിലും, ആദ്യ ഡോസ് വാക്‌സിനേഷൻ കുത്തിവയ്പ്പ് പൂർത്തിയാക്കുന്നത് വരെ നിലവിലെ ലോക്ക്ഡൗൺ നടപടികൾ വിക്ടോറിയയിൽ തുടരും. പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് നാളെ രാത്രി 11.59 മുതൽ കളിസ്ഥലങ്ങൾ വീണ്ടും തുറക്കാൻ അനുവദിച്ചു, എന്നാൽ വാക്സിനേഷൻ നാഴികക്കല്ല് എത്തുന്നതുവരെ മറ്റ് നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ, അപകടസാധ്യത വളരെ കൂടുതലാണെന്ന് പറഞ്ഞു. ഈ ലക്‌ഷ്യം സെപ്റ്റംബർ 23 ഓടെ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു. നീട്ടിയ ലോക്ക്ഡൗൺ ഏകദേശം സെപ്റ്റംബർ 23 ആയിരിക്കുമെന്നാണ് അനുമാനിക്കുന്നതെന്നും, ഈ കാലയളവിൽ വാക്സിനേഷൻ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാൽ, അഞ്ച് കിലോമീറ്റർ യാത്രാ പരിധി 10 കിലോമീറ്ററായി വികസിപ്പിക്കുകയും, കൂടുതൽ വ്യായാമത്തിനുള്ള സ്‌ഥലങ്ങൾ തുറക്കാൻ അനുവദിക്കുകയും ചെയ്യും. കൂടാതെ നിർമ്മാണ സൈറ്റുകളിൽ തൊഴിലാളികൾക്ക് 50 ശതമാനം മാനവ ശേഷിയോടെ പ്രവർത്തന സജ്ജമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലകളിൽ പുതിയ വസ്തു വാങ്ങലിനോ, പാട്ടക്കാലാവധി അവസാനിപ്പിക്കുന്നതിനോ, ആളില്ലാത്ത സ്ഥലത്തിന്റെ സ്വകാര്യ പരിശോധനകൾ അനുവദനീയമാക്കും. ഒരു സമയത്ത് ഒരു കുടുംബത്തിന് മാത്രമേ ആ വസ്തു പരിശോധനയിൽ പങ്കെടുക്കാൻ കഴിയൂ. പരിശോധനയ്ക്കിടെ ഏജന്റ് പുറത്ത് നിൽക്കണം.
90 ശതമാനം തൊഴിലാളികൾക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിക്കുമ്പോൾ വിക്ടോറിയയുടെ നിർമ്മാണ തൊഴിലാളികൾക്ക്, അവരുടെ തൊഴിൽ ഇടങ്ങളിൽ പണിയെടുക്കുന്നവരുടെ എണ്ണം 50 ശതമാനമായി ഉയർത്താൻ കഴിയും.
കലാ, സാംസ്കാരിക പ്രകടനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനായി അഞ്ച് ജീവനക്കാർക്ക് വിനോദ സ്ഥലങ്ങളിൽ ഓൺലൈനായി പ്രവർത്തിക്കാൻ കഴിയും.
മെട്രോപൊളിറ്റൻ എന്നോ , റീജിയണൽ എന്നോ നോക്കാതെ ഈ നിയന്ത്രണങ്ങൾ വിക്ടോറിയ സംസ്ഥാന വ്യാപകമായി നടപ്പാക്കും.
ബുധനാഴ്ചത്തെ ഔദ്യോഗിക കണക്കുകളിൽ രണ്ട് മരണങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഹ്യൂമിൽ നിന്ന് 60 വയസ് പ്രായമുള്ള ഒരു സ്ത്രീയും, ഡാരെബിനിൽ നിന്നുള്ള 40 വയസ് പ്രായമുള്ള മറ്റൊരു സ്ത്രീയും ആയിരുന്നു ഇവർ.രണ്ടുപേർക്കും കോവിഡ് -19 സ്ഥിരീകരിക്കുകയും വീട്ടിൽ വച്ച് മരണപ്പെടുകയും ചെയ്തു.
“നമ്മുടെ സംസ്‌ഥാനത്ത് കേസ് നമ്പറുകൾ, അടുത്ത ദിവസങ്ങളിലെങ്ങാനും നന്നേ കുറയുമെന്ന് ഞങ്ങൾ കരുതുന്നില്ല. മറിച്ച് അവ കൂടാനാണ് സാദ്ധ്യത. വർദ്ധനവിൻ്റെ ആക്കം എത്ര വേഗത്തിലായിരുക്കും, എത്രത്തോളം കൂടും, എന്നുമാത്രമേ ഇപ്പോൾ ആശങ്കപ്പെടുന്നുള്ളൂ. അതൊഴിവാക്കാനുള്ള പ്രതിരോധം തീർക്കാനുള്ള പോരാട്ടത്തിൽ നിങ്ങളുടെ സഹകരണം വളരെ വിലപ്പെട്ടതാണ്.” അദ്ദേഹം പറഞ്ഞു നിർത്തി.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/facebook ഗ്രൂപ്പിൽ അംഗമാകാൻ