ദമ്മാം> നവോദയ ഒമ്പതാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സഖാവ് പി കെ കുഞ്ഞനന്തന് നഗറില് നടന്ന ദല്ല ഏരിയ പ്രതിനിധി സമ്മേളനം കേന്ദ്ര രക്ഷാധികാരി സൈനുദ്ധീന് കൊടുങ്ങല്ലൂര് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര രക്ഷാധികാരികളായ ബഷീർ വാരോട്, രവി പാട്യം, കേന്ദ്രട്രഷർ കൃഷ്ണകുമാർ, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ മനോഹരൻ പുന്നക്കൽ, ഉണ്ണി ഏങ്ങണ്ടിയൂർ എന്നിവരും പങ്കെടുത്തു. പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം എം മണി എം എൽഎ ഉദ്ഘാടനം ചെയ്തു. ദല്ല ഏരിയയെ സമ്മേളനത്തില് ദല്ല ഏരിയ, ഫൈസലിയ ഏരിയ എന്നിങ്ങനെ രണ്ടായി വിഭജിച്ചു.
ഫൈസലിയ ഏരിയ ഭാരവാഹികള്
സമ്മേളനത്തിൽ മുഹമ്മദ് കരുവ അധ്യക്ഷനായിരുന്നു. ഷെബീർ കീഴിക്കര, രാജ് മോഹൻ എന്നിവര് പ്രമേയങ്ങള് അവതരിപ്പിച്ചു. ഗഫൂർ കരിമ്പ സ്വാഗതവും ഗഫൂര് നന്ദിയും പറഞ്ഞു. സമ്മേളനം 21 അംഗ ദല്ല ഏരിയ കമ്മിറ്റിയെയും 11 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡണ്ട്-മുഹമ്മദ് കറുവ, വൈസ് പ്രസിഡണ്ട്-ജലീൽ, വാഹിദ്, സെക്രട്ടറി-ഗഫൂർ കരിമ്പ, ജോയിൻ സെക്രട്ടറി-സുരേഷ് നെയ്യാറ്റിൻകര, ബിജു സി കെ, ട്രഷറർ-പ്രേംസി എബ്രഹാം, ജോയിൻ ട്രഷറർ-രാജേന്ദ്രൻ, ലതീഷ് ചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.
പുതുതായി രൂപീകരിക്കപ്പെട്ട ഫൈസലിയാ ഏരിയാകമ്മിറ്റിയിലേക്ക് 17 അംഗങ്ങളെയും, 7 എക്സിക്യുട്ടീവ് അംഗങ്ങളെയും ഭാരവാഹികളായി പ്രസിഡണ്ട്-ഷബീർ കീഴിക്കര, വൈസ്. പ്രസിഡണ്ട്-സാദിഖ്, സെക്രട്ടറി-ജയകൃഷ്ണൻ, ജോയിൻ സെക്രട്ടറി-ഉണ്ണികൃഷ്ണൻ, ട്രഷറർ-ബെഞ്ചമിൻ, ജോയിൻ ട്രഷറർ-ഷാൾസൺ എന്നിവരെയും തെരഞ്ഞെടുത്തു.