കോവിഡ് -19 ബ്രേക്കിംഗ് ന്യൂസ്: കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, ന്യൂ സൗത്ത് വെയിൽസ് സംസ്‌ഥാനത്തെ കുട്ടികൾക്ക് ഒക്ടോബർ മുതൽ സ്‌കൂളിലേക്ക് മടങ്ങിയെത്തി ക്ലാസ്‌റൂമുകളിൽ ഇരിക്കാവുന്ന സ്‌ഥിതി സംജാതമാക്കുമെന്ന് NSW പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.
NSW സർക്കാർ ഒക്ടോബർ അവസാനം മുതൽ എല്ലാ വിദ്യാർത്ഥികൾക്കും, ഈ സ്തംഭനാവസ്ഥയിൽ നിന്നും മോചിതരായി സ്കൂളിലേക്ക് തിരിച് ചെത്താമെന്ന് അവർ പ്രഖ്യാപിച്ചു.
NSW 882 കേസുകൾ ഇന്ന് രേഖപ്പെടുത്തി, രണ്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രീമിയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ സ്കൂൾ ജീവനക്കാർക്കും നവംബർ 8 നുള്ളിൽ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്ന് കരുതുന്നു. സെപ്റ്റംബർ 6 ന് ജീവനക്കാർക്ക് പ്രത്യേക കുത്തിവയ്പ് പ്രോഗ്രാം ഏർപ്പാടാക്കിയിട്ടുണ്ട്.
“ഒരു സ്കൂൾ കാമ്പസിൽ ജോലി ചെയ്യുന്ന എല്ലാവരോടും നവംബർ എട്ടിനകം പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” മിസ് ബെറെജിക്ലിയൻ പറഞ്ഞു.
“അധ്യാപകരിൽ വലിയൊരു വിഭാഗം ഇതിനകം വാക്സിനേഷൻ എടുത്തിട്ടുണ്ട്, എന്നാൽ വാക്സിനേഷൻ എടുക്കാത്ത ഏതൊരു അധ്യാപകനെയും ഞങ്ങൾ ഈ പ്രോഗ്രാമിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു. നിങ്ങൾക്കായി മാത്രമാണ് ഈ പ്രത്യേക ദിവസം ഞങ്ങളൊരുക്കുന്നത്.” പ്രീമിയർ പ്രസ്താവിച്ചു.

HSC പരീക്ഷകൾക്കുള്ള തീയതി മാറ്റി
സെപ്റ്റംബർ ആദ്യം എൻഎസ്ഡബ്ല്യു എജ്യുക്കേഷൻ സ്റ്റാൻഡേർഡ് അതോറിറ്റി പുറത്തിറക്കുന്ന പുതുക്കിയ ടൈംടേബിളും, കോവിഡ്-സുരക്ഷിത പരീക്ഷകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗിച്ച് എച്ച്എസ്സി പരീക്ഷകൾ നവംബർ 9 ലേക്ക് മാറ്റും.