കേരളത്തിലെ പ്രമുഖ വനിതാ കോളേജുകളിൽ ഒന്നായ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫ്ലൈവേൾഡ് സ്റ്റഡി എബ്രോഡ് പ്രോഗ്രാം സെൻററിൻറെ ഉദ്ഘാടനം ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നുമണിക്ക് International Skill Development Corporation എക്സിക്യൂട്ടീവ് ഡയറക്ടർ ലേണിങ് ആൻഡ് ഡെവലപ്മെൻറ് ശ്രീമതി തെരേസ ജേക്കബ് FCIEA നിർവഹിക്കുന്നു.
ZOOM ആപ്ലിക്കേഷനിൽ ഓൺലൈനായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ് ID – 931 0930 8871, Passcode: flyworld
ഈ പ്രോഗ്രാമിൽ ഡോക്ടർ സെലിൻ സിസ്റ്റർ മാനേജർ ആൻഡ് പ്രോവിൻഷ്യൽ സുപ്പീരിയർ
ഡോക്ടർ ലിസി മാത്യു പ്രിൻസിപ്പാൾ സെൻറ് തോമസ് കോളേജ് ,
ഡോക്ടർ ലത നായർ അസോസിയേറ്റ് പ്രൊഫസർ & ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് ഇംഗ്ലീഷ് ,
ഓസ്ട്രേലിയയിലെ പ്രമുഖ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ് ഓസ്ട്രേലിയയുടെ ഡയറക്ടറുമായ ശ്രീമതി താര എ സ് നമ്പൂതിരി എന്നിവർ പങ്കെടുക്കുന്നു .
സെൻറ് തെരേസാസ് കോളേജ് 1925 ജൂൺ 15ന് സ്ഥാപിതമായ കൊച്ചിയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതും ആയ വനിത കോളേജ് ആണ് നൂറു വർഷത്തോളം പാരമ്പര്യമുള്ള സെൻറ് തെരേസാസ് കോളേജ് ഇന്ത്യയിലെ മികച്ച കോളേജുകളിൽ ഒന്നാണ്, വിദ്യാർത്ഥികൾക്കുവേണ്ട മികച്ച സേവനങ്ങൾ നൽകുന്നതിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്നു.
വിദേശ വിദ്യാഭാസത്തിന്റെ നേട്ടങ്ങളെപ്പറ്റിയും ഈ രംഗത്തെ വിവിധ അവസരങ്ങളെപ്പറ്റിയും ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ കൊച്ചിയുടെ ഡയറക്ടർ കൂടിയായ ശ്രീമതി താര എ സ് നമ്പൂതിരി വിശദമായി സംസാരിക്കുന്നു.