Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും : പുതിയ വ്യവസ്ഥകൾ അറിയാം

by News Desk
August 26, 2021
in Uncategorized
0
ഡ്രോണുകള്‍ക്ക്-തിരിച്ചറിയല്‍-നമ്പറും-ഓണ്‍ലൈന്‍-രജിസ്‌ട്രേഷനും-:-പുതിയ-വ്യവസ്ഥകൾ-അറിയാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Drone

ന്യൂഡൽഹി: ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങൾ.

ഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും ഓൺലൈൻ രജിസ്ട്രേഷനും ഏർപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇനിമുതൽ രജിസ്ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുതെന്നാണ് ചട്ടത്തിൽ പറയുന്നത്. മേഖലകൾ തിരിച്ചുള്ള ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചട്ടത്തിൽ പറയുന്നു. ഡ്രോണുകൾ വാടകയ്‍ക്ക് നൽകുമ്പോഴും ഈ വ്യവസ്ഥകൾ കർശനമായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു.

ഡ്രോൺ നിയമങ്ങൾ 2021 ലെ 30 പ്രധാന സവിശേഷതകൾ:

1. വിശ്വാസം, സ്വയം സാക്ഷ്യപ്പെടുത്തൽ, അനാവശ്യ ഇടപെടൽ ഇല്ലാത്ത നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.

2. സുരക്ഷ, സംരക്ഷണ പരിഗണനകൾ സന്തുലിതമാക്കി കൊണ്ട്, അതിവേഗ വളർച്ചാ യുഗത്തിന് അനുസൃതമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

3. നിരവധി അംഗീകാരങ്ങൾ നിർത്തലാക്കി

4. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 5 ആയി കുറച്ചു.

5. ഫീസ് തരങ്ങൾ 72 ൽ നിന്ന് 4 ആയി കുറച്ചു.

6. ഫീസ് നിരക്ക് നാമമാത്രമായി കുറയ്‍ക്കുകയും, ഡ്രോണിന്റെ വലുപ്പം അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്നത് ഒഴിവാക്കുകയും ചെയ്തു. ഉദാഹരണത്തിന് എല്ലാതരം ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള റിമോട്ട് പൈലറ്റ് ലൈസൻസ് ഫീ 3000 രൂപയിൽ നിന്ന് 100 രൂപയാക്കി കുറച്ചു. ഇതിന് 10 വർഷം കാലാവധിയുണ്ട്.

7. രജിസ്ട്രേഷനും മറ്റുമായി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കൈ വെബ്സൈറ്റ് ഒരു ഉപഭോക്തൃസൗഹൃദ, ഏകജാലക സംവിധാനമായി വികസിപ്പിക്കും. അനുമതി നൽകുന്ന പ്രക്രിയയിൽ മനുഷ്യ ഇടപെടൽ പരിമിതപ്പെടുത്തി വെബ്സൈറ്റിൽ സെൽഫ് ജനറേറ്റ് ചെയ്‌യുംവിധമാകും.

8. ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ വ്യോമമേഖലയെ ഗ്രീൻ, യെല്ലോ, റെഡ് സോണുകളാക്കിയുള്ള ഭൂപടം ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.

9. ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല. 400 അടി ഉയരത്തിൽ ഇവിടെ ഡ്രോൺ പറത്താം. വിമാനത്താവളങ്ങൾക്ക് എട്ട് മുതൽ 12 വരെ കിലോമീറ്റർ ദൂരപരിധിയിൽ 200 അടി വരെ ഉയരമാണ് അനുവദനീയം.

10. യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു.

11. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകൾക്കും റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ല.

12. ഏതെങ്കിലും രജിസ്ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല.

13. ഗ്രീൻ സോണിൽ സ്ഥിതിചെയ്‌യുന്ന, സ്വന്തമായോ വാടകയ്ക്കോ ഉള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന ഗവേഷണവികസന സ്ഥാപനങ്ങൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ്, യുണിക് തിരിച്ചറിയൽ നമ്പർ, റിമോട്ട് പൈലറ്റ് ലൈസൻസ് എന്നിവയുടെ ആവശ്യമില്ല.

14. ഇന്ത്യൻ ഡ്രോൺ കമ്പനികളിൽ വിദേശ ഉടമസ്ഥതയ്‍ക്ക് നിയന്ത്രണമില്ല.

15. ഡ്രോണുകളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് DGFT ആണ്.

16. ഡിജിസിഎയിൽ നിന്നുള്ള ഇറക്കുമതി ക്ലിയറൻസിന്റെ ആവശ്യകത നിർത്തലാക്കി.

17. 2021 ലെ ഡ്രോൺ ചട്ടങ്ങൾ പ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾക്കൊള്ളുന്നു.

18. ഡിജിസിഎ, ആവശ്യമായ പരിശീലന മാർഗ്ഗനിർദ്ദേശം നൽകുകയും, ഡ്രോൺ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്‌യും.

19. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിലൂടെ അംഗീകൃത ഡ്രോൺ സ്കൂളിൽ നിന്ന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് പൈലറ്റിന് ലഭിച്ച് 15 ദിവസത്തിനുള്ളിൽ റിമോട്ട് പൈലറ്റ് ലൈസൻസ് ഡിജിസിഎ നൽകണം.

20. ഡ്രോണുകൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധന, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ അംഗീകൃത ടെസ്റ്റിംഗ് സ്ഥാപനങ്ങൾ നടത്തണം.

21. ഇന്ത്യയിൽ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനു മാത്രമാണ് ടൈപ്പ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത. ഇറക്കുമതി ചെയ്‌യുന്നതും കയറ്റുമതിക്കായി നിർമ്മിക്കുന്നതുമായ ഡ്രോണുകളെ ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്നും പ്രത്യേക തിരിച്ചറിയൽ നമ്പറിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

22. ഗവേഷണത്തിനോ വിനോദത്തിനോ വേണ്ടി നിർമ്മിച്ച നാനോ, മാതൃകാ ഡ്രോണുകളെയും ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

23. നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും സ്വയം സർട്ടിഫിക്കേഷൻ വഴി ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ നിന്ന് അവരുടെ ഡ്രോണുകളുടെ പ്രത്യേക തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കാൻ കഴിയും.

24. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം വഴി ഡ്രോണുകൾ കൈമാറുന്നതിനും ഡീരജിസ്റ്റർ ചെയ്‌യുന്നതിനും ഉള്ള പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.

25. 2021 നവംബർ 30നോ അതിനു മുമ്പോ ഇന്ത്യയിൽ നിലവിലുള്ള ഡ്രോണുകൾക്ക് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം വഴി നൽകും. അവയ്‍ക്ക് DAN, ജി എസ് ടി അടച്ച ഇൻവോയ്സ് എന്നിവ ഉണ്ടാകണം. കൂടാതെ, അവ DGCAഅംഗീകൃത ഡ്രോണുകളുടെ ഭാഗമായിരിക്കുകയും ചെയ്‌യണം.

26. ഉപയോക്താക്കളുടെ സ്വയം നിരീക്ഷണത്തിനായി ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ഡി.ജി.സി.എ. മാതൃകാപ്രവർത്തനം ചട്ടവും പരിശീലന പ്രവർത്തന നിർദ്ദേശങ്ങളും വ്യക്തമാക്കിയിരിക്കും. നിർദ്ദിഷ്ട നടപടിക്രമങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസം ഇല്ലെങ്കിൽ അനുമതികൾ ആവശ്യമില്ല.

27. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു.

28. അനുമതിയില്ലെങ്കിൽടേക്ക് ഓഫ് ഇല്ല (NPNT) തത്സമയ ട്രാക്കിംഗ് ബീക്കൺ, ജിയോഫെൻസിംഗ് തുടങ്ങിയവ പോലുള്ള സുരക്ഷാ സവിശേഷതകൾ ഭാവിയിൽ വിജ്ഞാപനം ചെയ്‌യും. ഇവ നടപ്പിൽ വരുത്തുന്നതിന് വ്യവസായ മേഖലയ്‍ക്ക് ആറ് മാസത്തെ മുൻകൂർ സമയം നൽകും.

29. ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.

30. വളർച്ചാധിഷ്ഠിത നിയന്ത്രണ സംവിധാനം സാധ്യമാക്കുന്നതിന് അക്കാദമിക വിദഗ്ദർ, സ്റ്റാർട്ടപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെ, ഡ്രോൺ പ്രൊമോഷൻ കൗൺസിലിന് ഗവണ്മെന്റ് രൂപം നൽകും.

Previous Post

സൗകര്യമില്ലെങ്കിൽ ഹോം ക്വാറൻ്റൈൻ വേണ്ട; 35% പേര്‍ക്ക് കൊവിഡ് പകരുന്നത് വീടുകളിൽ നിന്ന് : ആരോഗ്യമന്ത്രി

Next Post

പരാതിക്കാരിയെ ഫോണിൽ വിളിച്ച്‌ ചുംബനം ചോദിച്ചു; കൊട്ടാരക്കരയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പരാതിക്കാരിയെ-ഫോണിൽ-വിളിച്ച്‌-ചുംബനം-ചോദിച്ചു;-കൊട്ടാരക്കരയിൽ-പൊലീസ്-ഉദ്യോഗസ്ഥന്-സസ്പെൻഷൻ

പരാതിക്കാരിയെ ഫോണിൽ വിളിച്ച്‌ ചുംബനം ചോദിച്ചു; കൊട്ടാരക്കരയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.