പ്രാദേശിക വിക്ടോറിയൻ പട്ടണമായ ഷെപ്പെർട്ടണിൽ, ഒരു കോവിഡ് -19 ക്ലസ്റ്റർ രൂപംകൊള്ളുന്നതിനു കാരണമായ സ്‌കൂൾ അടച്ചിടുകയും, ഒരു പ്രാദേശിക സൂപ്പർമാർക്കറ്റ് ജീവനക്കാരെ ക്വാറന്ടയിനിൽ ആക്കുകയും , അവശ്യ സാധനങ്ങളുടെ ലഭ്യത പരിമിതപ്പെടുത്തിയതിനെ തുടർന്ന് കൂടുതൽ സഹായത്തിനായി ഫെഡറൽ ഗവൺമെന്റിനോട് ഷെപ്പെർട്ടൻ മേയർ അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി വിക്ടോറിയൻ പ്രീമിയർ , മറ്റു ഉദ്യോഗസ്‌ഥരുടെ സാന്നിദ്ധ്യത്തിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മെൽബണിൽ നിന്ന് 180 കിലോമീറ്റർ വടക്കായി ഷെപ്പാർട്ടണിലുണ്ടായ രോഗബാധ 50 കേസുകളായി വളരുകയും 17,000 താമസക്കാരെ ഒറ്റപ്പെടുത്താൻ നിർബന്ധിതരാക്കുകയും ചെയ്തു. പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള ഒരു വലിയ IGA ഉൾപ്പെടെയുള്ള എക്സ്പോഷർ സൈറ്റുകളായി ലിസ്റ്റ് ചെയ്തതിന് ശേഷം , പല സൂപ്പർമാർക്കറ്റുകളും ക്ലീനിംഗിനായി അടച്ചിരിക്കുന്നു.
ഷെപ്പാർട്ടൺ, മൂരൂപ്ന, ഷെപ്പാർട്ടൺ സൗത്ത് എന്നിവിടങ്ങളിലെ കോൾസ് സ്റ്റോറുകളും, ജീവനക്കാരുടെ ലഭ്യതകുറവ് കാരണം പ്രവർത്തനസമയം ചുരുക്കിയിട്ടുണ്ട്, അതേസമയം ചില ഹോം ഡെലിവറിയും , ക്ലിക്ക് ആന്റ് കളക്ഷൻ ഓർഡറുകളും കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയാതായും അധികൃതർ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെ മേഖലയിൽ കൂടുതൽ എക്സ്പോഷർ സൈറ്റുകൾ ചേർത്തു, അതിൽ ഷെപ്പാർട്ടൺ ഈസ്റ്റ് വൂൾവർത്ത്സ്, ടൗണിന്റെ മധ്യഭാഗത്തുള്ള ഒരു കെഎഫ്സി സ്റ്റോർ എന്നിവ ഉൾപ്പെടുന്നു.
ട്രക്ക് ഡ്രൈവിംഗ്, പായ്ക്കിംഗ്, സാധനങ്ങൾ എത്തിക്കുക തുടങ്ങിയ ലോജിസ്റ്റിക്‌സിനായി വ്യാഴാഴ്ചയ്ക്കകം 100 പ്രതിരോധ ഉദ്യോഗസ്ഥരെ അയയ്ക്കണമെന്ന് ഷെപ്പാർട്ടൺ സ്വതന്ത്ര എംപി സുസാന ഷീഡ് പ്രീമിയർ ഡാനിയൽ ആൻഡ്രൂസിനോട് അഭ്യർത്‌ഥിച്ചു.
50 ഓളം ADF ഉദ്യോഗസ്ഥർ ഗോൾബേൺ വാലി ഹെൽത്തിനെ -കോവിഡ് ടെസ്റ്റും, ഡോർ ടു ഡോർ ചെക്കുകളുമായി- പിന്തുണയ്ക്കാൻ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പിന്തുണ നൽകുമെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
വിക്ടോറിയക്കാർ ഇപ്പോഴും പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നുണ്ടെന്ന് ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകുമ്പോൾ, ദുരൂഹമായ കേസുകൾ കൂടിക്കൊണ്ടിരിക്കുന്നു.
വ്യാഴാഴ്ച രാവിലെ ആരോഗ്യവകുപ്പ് 80 പുതിയ കേസുകൾ പ്രഖ്യാപിച്ചു. അവരിൽ 41 പേരുടെ പകർച്ചവ്യാധികളും നിലവിൽ അറിയപ്പെടുന്ന കേസുകളുമായോ, പ്രതീക്ഷിച്ച സ്‌ഥലങ്ങളിലെ പൊട്ടിപ്പുറപ്പെട്ടവയുമായോ ബന്ധമുള്ളതും, ഉടൻ തന്നെ ആരോഗ്യവിദഗ്‌ദരുമായി ബന്ധപ്പെടാൻകഴിഞ്ഞിട്ടുള്ളതുമാ