മെൽബണിലെ കിഴക്കൻ പ്രദേശത്തുള്ള ബ്ലാക്ക്ബേൺ സബർബിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് കൊച്ചുകുട്ടികളെ തിരികെ നൽകുന്നതിന് ഒരു മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെടാൻ വേണ്ടിയാണെന്ന് കുറ്റവാളി പറഞ്ഞു.
36 കാരനായ ‘ജിയാൻഗാങ് ജി’ ഇന്ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നേരിട്ടപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ,വീടിനുള്ളിൽ അതിക്രമിച്ചു കയറുക, സായുധ കവർച്ച, തടവിലാക്കൽ, വീട്ടുടമസ്‌ഥയെ അപമാനിക്കാൻ ശ്രമിക്കുക എന്നീ കേസുകളാണ് കുറ്റാരോപണമായി ‘ജി’ നേരിടുന്നത്.
തന്റെ മേലധികാരിയുടെ അഞ്ചും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നാണ് നിർമാണ തൊഴിലാളിയായ കുറ്റവാളിയിൽ പോലീസ് ആരോപിക്കുന്ന സുപ്രധാന കുറ്റം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.30 ന് ശേഷം തന്റെ ബോസിന്റെ ബ്ലാക്ക്ബേൺ നോർത്ത് ഫാമിലി വീട്ടിൽ കത്തിയുമായി അതിക്രമിച്ച് കയറി അമ്മയെ കെട്ടിയിട്ട ശേഷം, രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയത് വലിയ ആശങ്കയാണ് സമൂഹത്തിൽ ഉളവാക്കിയത്. കുട്ടികളെ പിന്നീട് പോലീസ് മെൽബണിലെ ഒരുൾപ്രദേശത്ത് കണ്ടെത്തി.
വൈകുന്നേരം 7 മണിക്ക് ശേഷം മിച്ചമിൽ ആദില്ല വാലിയെയും, ഇളയ സഹോദരൻ ബിലാലിനെയും കണ്ടെത്തിയതിന് ശേഷം കുറ്റവാളികളെന്ന് സംശയിക്കുന്ന മൂന്ന് പുരുഷന്മാരെയും, ഒരു സ്ത്രീയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് പ്രസ്താവിച്ചിരുന്നു.
32 വയസുള്ള വീട്ടുടമസ്‌ഥയും, കുട്ടികളുടെ മാതാവുമായ സ്ത്രീയെ കെട്ടിയിട്ട് ആക്രമിച്ച ശേഷം, രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോയതാകട്ടെ , മറ്റൊരിടത്ത് നിന്നും മോഷ്ട്ടാവ് അടിച്ചു മാറ്റിയ കറുത്ത മെഴ്സിഡസ് കാറിലാണ്.
10 മണിക്കൂറിലധികം കഴിഞ്ഞ്, രാത്രി 7 മണിക്ക് ശേഷം, കുട്ടികളെ തിരികെ കാറിൽ കയറ്റുന്നതിനിടയിലാണ് പോലീസ് കുറ്റവാളിയെ പിടികൂടിയത്.
ജിയാൻഗാങ് ജിയുടെ കൂടെ താമസിച്ചിരുന്ന മൂന്ന് പേർ അറസ്റ്റിലായെങ്കിലും അവർക്കാർക്കും കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് തെളിഞ്ഞതിനാൽ അന്ന് തന്നെ ഉപാധികളൊന്നും കൂടാതെ വിട്ടയച്ചു.
പോലീസ് ഭാഷ്യത്തിൽ നിന്നും മനസ്സിലാക്കുന്നത് കുട്ടികളുടെ പിതാവാന്റെ സ്‌ഥാപനത്തിലെ തൊഴിലാളിയാണ് കുറ്റവാളിയായ ‘ജി’ എന്നാണ്.
ജി ഇതുവരെ മറ്റു ക്രൈം ഒന്നും ചെയ്തതായി കാണുന്നില്ലെന്നത് കോടതി അനുഭാവപൂർവ്വം വീക്ഷിച്ചു. ഈ സംഭവത്തിന് ശേഷം ജീ ആത്മഹത്യാ ചിന്തകൾ അനുഭവിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
മിസ്റ്റർ ജി, കോടതി വിചാരണയ്ക്കിടെ, മുറിവേറ്റ മുഖം കൈകളാൽ മറച്ചു പിടിച്ച്, ജയിൽ ജീവനക്കാരനോട് ക്ഷമ ചോദിച്ചുകൊണ്ടിരുന്നത് മറ്റുള്ളവരിൽ അമ്പരപ്പുളവാക്കി.
ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, കുടുംബം ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും അവർക്ക് ശത്രുക്കളില്ലെന്ന് ഉറപ്പാണെന്നും പോലീസ് കരുതുന്നു. കുട്ടികളും, മാതാപിതാക്കളും ഇതുവരെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല, അവർക്ക് പോലീസ് താമസസൗകര്യം നൽകുന്നു. കുട്ടികൾക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നത് വളരെ ആശ്വാസകരമായാണ് എല്ലാവരും കാണുന്നത്.

“ആദില്ലയെയും, ബിലാലിനെയും സുരക്ഷിതമായും അപകടങ്ങളൊന്നും കൂടാതെ കണ്ടെത്താനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.ഇത് അതിശയകരമായ ഒരു വിജയമാണ് ” സായുധ ക്രൈം സ്ക്വാഡ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡീൻ തോമസ് പറഞ്ഞു.
ഒരു വീട്ടിൽ നിന്ന് കുട്ടികളെ ഈ തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ തട്ടികൊണ്ട് പോകുന്നതും, സമാനമായ ഏത് സംഭവവും പോലീസിനെ സംബന്ധിച്ചിടത്തോളം അതീവ ജാഗരൂഗരാക്കുന്നതും, എല്ലാ പഴുതുമടച്ചു അന്വേഷിക്കാൻ അത്യന്താപേക്ഷിതവും, ഉത്തരവാദിത്തമുള്ളതുമാണ്. എന്നാ ൽ മാത്രമേ ഓസ്‌ട്രേലിയയിലെ വിശാലമായ മൾട്ടി കൾച്ചറൽ സമൂഹത്തിനും ഞങ്ങളിലുള്ള വിശ്വാസം നിലനിർത്താൻ സാധ്യമാകൂ . അദ്ദേഹം പറഞ്ഞു.
“കുട്ടികളും, മോഷ്ടിച്ച വാഹനവും കണ്ടെത്തുന്നതിനായി ക്രൈം കമാൻഡ് ഡിറ്റക്ടീവുകളും, ലോക്കൽ പോലീസും സ്പെഷ്യലിസ്റ്റ് യൂണിറ്റുകളും നടത്തിയ സുപ്രധാന ഓപ്പറേഷനാണിത്”.
ആർക്കെങ്കിലും ഇത്തരത്തിൽ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പറുമായി ബന്ധപ്പെടുകയോ www.crimestoppersvic.com.au എന്നതിൽ രഹസ്യമായ കുറ്റകൃത്യ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.