കൊച്ചി > രാജ്യത്തെ ആദ്യ സൂപ്പർസോഫ്റ്റ് പിയു പാദരക്ഷയായ വികെസി പ്രൈഡ് ഈസി വിപണിയിലെത്തി. മന്ത്രി പി രാജീവ് ഫുട്ബോൾ താരം സി കെ വിനീതിന് നൽകി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി കെ സി റസാക്ക്, ഡയറക്ടർമാരായ കെ ഫറൂഖ്, വി റഫീക്, കെ സി ചാക്കോ, എം ബാബു എന്നിവരും പങ്കെടുത്തു.
ഇന്ത്യയിൽ ആദ്യമായി നൂതന ഈസി ടെക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികെസി പ്രൈഡ് ഈസി നിർമിക്കുന്നതെന്നും മികച്ച ഗുണമേന്മയുള്ള, സുഖകരവും ഈടുനിൽക്കുന്നതുമായ പാദരക്ഷ ലോകമെമ്പാടും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വി കെ സി റസാക്ക് പറഞ്ഞു.