കൊച്ചി > വാഹനനിർമാതാക്കളായ ടൊയോട്ട പ്രത്യേക ഉത്സവകാല ഓഫറുകൾ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത വാഹനങ്ങൾക്ക് ഏഴുവർഷംവരെ തിരിച്ചടവ് കാലാവധിയും 100 ശതമാനം വായ്പയും മൂന്നുമാസത്തേക്ക് തിരിച്ചടവ് അവധിയും ലഭിക്കും.
രാജ്യത്ത് ഏറ്റവും അധികം വിൽപ്പനയുള്ള വാഹനങ്ങളിലൊന്നായ ഇന്നോവ ക്രിസ്റ്റ ആറുമാസത്തേക്ക് 9888 രൂപയുടെയും ഓൾ ന്യൂ ഫോർച്യൂണർ എസ്യുവി 19,699 രൂപയുടെയും മാസ തവണവ്യവസ്ഥയിൽ വാങ്ങാം.
യാരിസിന് 70,000 രൂപവരെയും ഗ്ലാൻസയ്ക്ക് 35,000 രൂപവരെയും ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചു. അർബൻ ക്രൂയിസറിനും വിവിധ ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓഫറുകൾ 31 വരെ ലഭ്യമാകും. ഫോൺ: 9746210420.