Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

കണക്കില്ലാതെ വെള്ളം കുടിക്കേണ്ട, പണി കിട്ടും

by News Desk
August 24, 2021
in HEALTH
0
കണക്കില്ലാതെ-വെള്ളം-കുടിക്കേണ്ട,-പണി-കിട്ടും
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യത്തിന് വെള്ളം വേണം, എന്നാൽ വെള്ളം അമിതമായാലോ? നമ്മൾ കുടിയ്ക്കുന്ന അധിക വെള്ളം ശരീരത്തിൽ നിന്ന് പുറം തള്ളാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് ഗുരുതരമായ പല ആരോഗ്യ അവസ്ഥകൾക്ക് വഴിവെയ്ക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. അങ്ങനെയെങ്കിൽ വെള്ളം കുടിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. വെള്ളം ശരീരത്തിന് അത്യന്താപേക്ഷിതമാണ് എന്നതിനാൽ ദാഹം ഇല്ലെങ്കിൽ പോലും ധാരാളമായി വെള്ളം കുടിയ്ക്കുന്നവരാണ് മിക്കവരും. എന്നാൽ നിങ്ങളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി മത്രമേ കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കാനാകൂ. എന്നാൽ ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നത് എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യും. നമ്മൾ കഴിയ്ക്കുന്ന പോഷകങ്ങൾ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേയ്ക്കും ആഗിരണം ചെയ്യപ്പെടാൻ വെള്ളം അത്യാവശ്യമാണ്. നല്ല ദഹനം, അമിതവണ്ണം ഒഴിവാക്കൽ, നിർജ്ജലീകരണം തടയൽ എന്നിവയ്ക്കും വെള്ളം അത്യവശ്യമാണ്.

കിഡ്നി പണിമുടക്കിയാൽ
ശരീരത്തിൽ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളാൻ കിഡ്നി സദാ സമയവും ജാഗ്രത പുലർത്താറുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥയുള്ള കിഡ്നി ആണെങ്കിൽ അമിതമായി ശരീരത്തിലെത്തുന്ന വെള്ളം പുറത്തേക്ക് കളയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഈ അവസ്ഥയിൽ അമിതമായി വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിൻറെ പല ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാനും കാരണമാകുകയും കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.

ചിലർ അമിതമായി വെള്ളം കുടിയ്ക്കുന്നതിന് കാരണം പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈക്കോജെനിക് പോളിഡിപ്സിയ എന്നാണ് ഈ മാനസികാവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിൽ ജലാംശം അമിതമാകുന്നതിനാൽ ശരീരത്തിൻറെ തുലനാവസ്ഥ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്, ചിലരിൽ അമിതമായ ആശങ്ക, അകാരണമായ അസ്വസ്ഥത, ചർദ്ദി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.

ഹൈപ്പൊനാട്രെമിയ:
അമിതമായ ജലാംശം കാരണം രക്തത്തിലെ ഉപ്പിൻറെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥായാണ് ഹൈപ്പൊനാട്രെമിയ. ഇത് തലകറക്കം പോലുള്ള പല തരം അസ്വസ്ഥതകൾ സൃഷ്ടിക്കും. വൃക്ക, കരൾ, ഹൃദയം, പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവയുടെ പ്രവർത്തനങ്ങളിലെ തകരാറുകൾ കാരണവും ശരീരത്തിൽ അമിതമായ അളവിൽ വെള്ളം നിലനിൽക്കാൻ കാരണമാകും.

അമിത ജലാംശവും നിർജ്ജലീകരണവും:
ശരീരത്തെ നിര്ജ്ജീകരണം എങ്ങനെ ദോഷകരമായി ബാധിക്കുന്നുവോ അതിനേക്കാൾ രൂക്ഷമാണ് അമിതമായി ശരീരത്തിൽ ജലാംശം നിലനിൽക്കുന്ന അവസ്ഥ. ദിവസം കുറഞ്ഞത് 8 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിച്ചിരിക്കണം എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ഒരാൾക്ക് ഒരു ദിവസം എത്ര വെള്ളം ആവശ്യമാണ്‌ എന്നത് ഓരോ വ്യക്തികളുടെയും ശാരീരികാവസ്ഥ, കാലാവസ്ഥ, ശാരീരികാധ്വാനം എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടും.

പ്രായം, കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്, ശരീര ഭാരം, വ്യായാമ രീതി എന്നിവ കൂടി പരിഗണിച്ചു വേണം ആവശ്യമായ വെള്ളത്തിന്റെ അളവ് തീരുമാനിക്കാൻ.

ആരോഗ്യകരമായ അളവിൽ ജലാംശം നിലനിർത്താൻ
ശരീരത്തിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കണമെങ്കിൽ അമിത ജലാംശം, നിർജ്ജലീകരണം എന്നീ രണ്ട് അവസ്ഥകളും ഉണ്ടാകാൻ പാടില്ല. ഇവയ്ക്കിടയിലുള്ള ആരോഗ്യകരമായ ജലാംശം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

> ചെറിയ അളവ് വെള്ളം ഇടയ്ക്കിടെ കുടിയ്ക്കാം. ഒരുപാട് സമയം വെള്ളം കുടിയ്ക്കാതിരിക്കുകയും പിന്നീട് ഒരു വലിയ അളവ് വെള്ളം ഒരുമിച്ച് കുടിയ്ക്കുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്.

> ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. കുക്കുംബർ, തക്കാളി, സ്ട്രോബറി, തണ്ണിമത്തൻ എന്നിവ ഉൾപ്പെടുത്താം.

> ഉപ്പിൻറെ ഉപയോഗം പരമാവധി കുറയ്ക്കാം

> സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, ക്ലോറിൻ എന്നിവ കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കാൻ ശ്രദ്ധിക്കണം.

Previous Post

ഫുഡ്‌ടെക് ഇന്ത്യാ പ്രദര്‍ശനം തുടങ്ങി; സമാപനം 26ന്‌

Next Post

ഇന്ന് 24,296 പേര്‍ക്ക് കോവിഡ്; ടി.പി.ആർ വീണ്ടും 18 % കടന്നു, മരണം 173

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ഇന്ന്-24,296-പേര്‍ക്ക്-കോവിഡ്;-ടിപി.ആർ-വീണ്ടും-18-%-കടന്നു,-മരണം-173

ഇന്ന് 24,296 പേര്‍ക്ക് കോവിഡ്; ടി.പി.ആർ വീണ്ടും 18 % കടന്നു, മരണം 173

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.