‘ഞങ്ങളുടെ ഏറ്റവും വലിയ രാത്രി’: കാബൂൾ വിമാനത്താവളത്തിൽ നിന്ന് നൂറുകണക്കിന് ആളുകളെ ഓസ്‌ട്രേലിയ ഒഴിപ്പിച്ചു എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രസ്താവിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് നിഗൂഢമായ നിശ്ചയ ദാർഢ്യത്തിന്റെ ഫലപ്രാപ്തി കണ്ടതിലുള്ള ആനന്ദനിർവൃതി സ്ഫുരിക്കുന്നുണ്ടായിരുന്നു.
കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 5 വിമാനങ്ങളിലായി 650 ഓളം ഓസ്‌ട്രേലിയക്കാരെയും, അഫ്ഗാനികളെയും ഒഴിപ്പിച്ചതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
“ഇത് ഞങ്ങളുടെ ഏറ്റവും വലിയ രാത്രിയായിരുന്നു,” ഓസ്ട്രേലിയൻ സൈന്യം ഗ്രൗണ്ടിൽ നടത്തിയ പരിശ്രമത്തെക്കുറിച്ച് മോറിസൺ പറഞ്ഞു.
“ഒരു കിവി ഫ്ലൈറ്റ് ഉൾപ്പെടെ അഞ്ച് ഫ്ലൈറ്റുകളിലായിരുന്നു ഈ ദൗത്യം പൂർത്തിയാക്കിയത്.”

അഫ്ഘാൻ തലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കിയതിനുശേഷം, ഓസ്ട്രേലിയ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 1700 -ലധികം ആളുകളെ ഇപ്പോൾ ഒഴിപ്പിച്ചു കഴിഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെയാണ്, താലിബാൻ അമേരിക്കൻ സഖ്യകക്ഷികളുടെ സേനയ്ക്കു നൽകിയിട്ടുള്ളത്.
കാബൂളിൽ ഇപ്പോഴും ഓസ്‌ട്രേലിയക്കാർ ആളുകളെ പുറത്തെടുക്കുന്ന അസാധാരണമായ ജോലി ചെയ്യുകയാണെന്ന് മോറിസൺ പറഞ്ഞു.

“ഓസ്‌ട്രേലിയൻ പൗരന്മാരായ സൈനികരും, വൈമാനികരും, മറ്റുദ്യോഗസ്‌ഥരും ഈ ജോലി ചെയ്യുന്നത് വളരെയധികം അപകടം പിടിച്ചതും, സാഹസികവുമായ രാജ്യധർമ്മമാണ്.അവരാണ് യഥാർത്ഥ ജീവിതത്തിലെ നായകന്മാർ. അവർ ലോക സമൂഹത്തിനു മാതൃകയാക്കേണ്ട അനുകമ്പയുള്ള നായകന്മാരാണ്,” മിസ്റ്റർ മോറിസൺ പറഞ്ഞു.
“ഏറ്റവും വിഷമകരവും അപകടകരവുമായ സാഹചര്യങ്ങളിൽ ആളുകളുമായി ഇടപെടുക നമുക്ക് ചിന്തിക്കുന്നതിനപ്പുറമാണ്.
“ഞങ്ങളുടെ ADF ന്റെ വ്യോമസേന പറന്നുയരുന്ന വിമാനങ്ങളിൽ വരുന്ന അഭ്യർഥികളായ ആളുകൾ, അവിടെയുള്ള മൂന്ന് ബ്രിഗേഡുകളിൽ നിന്നുള്ളവർ, ഈ വിമാനങ്ങളിൽ കയറുന്നവർക്ക് സുരക്ഷ നൽകുന്നതും, ആളുകളെ പിന്തുണയ്ക്കുന്നതും അനിതര സാധാരണമാണ്. ഞങ്ങളുടെ ആഭ്യന്തരകാര്യ ഉദ്യോഗസ്ഥർ, ഞങ്ങളുടെ വിദേശകാര്യ വകുപ്പ്, വ്യാപാര ഉദ്യോഗസ്ഥർ, അവർ ‘ അസാധാരണമായ തീവ്രമായ സമയത്തിലൂടെ ഇവയെല്ലാം ഈ കൊറോണ കാലത്തും എല്ലാം വളരെ കൃത്യതയോടെ ഏകോപിച്ചുകൊണ്ട് കടന്നുപോകുന്നു – അവർ ആളുകളെ അഫ്‌ഗാനിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്ന ഉത്തരവാദിത്തം അങ്ങേയറ്റം കണിശതയോടെ നടപ്പിലാക്കുന്നു.

കാബൂളിലെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇന്നലെ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.
“ഇത് അങ്ങേയറ്റം അസ്ഥിരവും വളരെ അപകടകരവുമായ ഒരു അവസ്ഥയാണ്,” അവർ പറഞ്ഞു.
“ഞങ്ങളുടെ തുടർച്ചയായ ശ്രദ്ധ നമുക്ക് സാധ്യമായ എല്ലാ ഓസ്‌ട്രേലിയൻ വിസ ഉടമകളെയും പുറത്തുകൊണ്ടുവരുന്നതിലും, ദുർബലരായ അഫ്ഗാനികളെ പിന്തുണയ്ക്കുന്നതിലും സാധ്യമെങ്കിൽ ഓസ്‌ട്രേല്യൻ അഭയാർഥികളായി വരാൻ താൽപര്യമുള്ളവരെ രക്ഷപ്പെടുത്തി കൊണ്ടുവരിക എന്നതിലുമാണ്.”

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ബ്രാഞ്ചായ ISIS-K എന്ന ഭീകര സംഘടന വിമാനത്താവളത്തിനും, പരിസരത്തിനും ഭീഷണിയായതിനാൽ അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലേക്ക് യുഎസ് സൈന്യം “ബദൽ റൂട്ടുകൾ” സ്ഥാപിക്കുന്നു.
സിറിയയിലും ഇറാഖിലും ആദ്യമായി ഉയർന്നുവന്ന ഭീകരസംഘടനയുടെ ഒരു ശാഖയാണ് ISIS-K.