കുവൈറ്റ് സിറ്റി> കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ച നിർദ്ധനരായ ഇന്ത്യക്കാരടെ ആശ്രിതർക്ക് ഇന്ത്യൻ എംബസി പ്രഖ്യാപിച്ച ഒരു ലക്ഷംരൂപയുടെ ധന സഹായം നൽകി. ആദ്യഘട്ടമായി 65 കുടുംബംഗൾക്ക് ധനസഹായം നൽകിയതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു.
എംബസിയിൽ നടന്ന ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കമ്മൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിൻ്റെ( ICSG ) നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. 120 കുവൈറ്റി ദിനാറിൽ കുറഞ്ഞ മാസ വേതനം ഉണ്ടായിരുന്നവരുടെ ആശ്രിതർക്കാണ് സഹായം നൽകിയത്.
കോവിഡ് രൂക്ഷമായ കാലത്ത് ഭക്ഷണവും മരുന്നും പാർപ്പിട സൗകര്യങ്ങളും ഐ. സി . എസ്. ജി ഒരുക്കിയിരുന്നു .
കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 500 ലധികമാണ്. എംബസിയിൽ ലഭിച്ച അപേക്ഷകളിൽ പരിശോധന നടത്തുന്നതിന് എംബസിയിലെ
മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.അപേക്ഷകൾ പരിശോധന പൂർത്തിയായതിനു ശേഷം രണ്ടാംഘട്ട സഹായം വിതരണം ചെയ്യും.
ജൂലൈ 28ന് ഇന്ത്യൻ എംബസിയിൽ ചേർന്ന ഇന്ത്യൻ കമ്മ്യൂണിറ്റിഓപ്പൺ ഹൗസിലാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.