India vs England Second Test Day 5: രണ്ടാം ടെസ്റ്റിന് ഇന്ന് ആവേശാന്ത്യമുണ്ടാകുമോ അതോ മഴ ഇത്തവണയും വില്ലനാകുമോ എന്നാണ് ചോദ്യം. നിലവിലെ സാഹചര്യമനുസരിച്ച് കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര അനൂകലമല്ല. റിഷഭ് പന്ത് ക്രീസിലുണ്ടെങ്കിലും ഇന്ത്യ കുറഞ്ഞത് 250 റണ്‍സിന്റെ ലീഡ് എങ്കിലും നേടിയാലെ തോല്‍വി ഒഴിവാക്കാന്‍ സാധിക്കു. നിലവില്‍ 154 റണ്‍സ് ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്.
അഞ്ചാം ദിനത്തിലെ ആദ്യ സെഷനായിരിക്കും ഇന്ത്യക്ക് നിര്‍ണായകം. വാലറ്റവുമായി പൊരുതാനിരിക്കുന്ന പന്തിന് ഇംഗ്ലണ്ട് ബോളര്‍മാരുടെ സമ്മര്‍ദം അതിജീവിക്കാനായാല്‍ ഇന്ത്യക്ക് തോല്‍വി ഒഴിവാക്കാം. അവസാന ദിനത്തില്‍ 280 റണ്‍സ് വരെ ലോര്‍ഡ്സില്‍ പിന്തുടര്‍ന്ന് വിജയിച്ച ചരിത്രം ഇംഗ്ലണ്ടിനുണ്ട്. അതുകൊണ്ട് തന്ന ഇന്ത്യയ്ക്ക് അതിജീവനം കടുപ്പമായേക്കും.
ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിരയേക്കാള്‍ ശക്താണ് മധ്യനിര. ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, മൊയീന്‍ അലി, സാം കറണ്‍ എന്നിവര്‍ സ്കോറിങ്ങിന് വേഗം കൂട്ടാനും കെല്‍പ്പുള്ളവരാണ്. നാലാം ദിനം ബോളിങ്ങിന് അത്ര അനുകൂലമായിരുന്നില്ല എന്ന് വിലയിരുത്താം. പൂജാര-രഹാനെ കൂട്ടുകെട്ടിന് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ജെയിംസ് ആന്‍ഡേഴ്സണും കൂട്ടര്‍ക്കുമായിരുന്നില്ല.
ആര്‍ അശ്വിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്. നാലാം ദിനം പിച്ച് സ്പിന്നിനെ അനുകൂലിച്ചിരുന്നു. ഏത് ഫലവും ലഭിക്കാനുള്ള സാധ്യത രണ്ടാം ടെസ്റ്റിനുണ്ട്. കാലാവസ്ഥ പ്രതികൂലമാണെന്നാണ് ലോര്‍ഡ്സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
Also Read: ‘ഷോട്ടുകൾ കളിക്കുമ്പോൾ കൂടുതൽ സെലക്ടീവായിരിക്കണം’, രോഹിതിനോട് ബാറ്റിങ് പരിശീലകന്‍
The post India vs England Second Test Day 5: എറിഞ്ഞിടാന്‍ ഇംഗ്ലണ്ട്, പ്രതിരോധിക്കാന്‍ പന്തും; ലോര്‍ഡ്സില്‍ ഇന്ന് ക്ലൈമാക്സ് appeared first on Indian Express Malayalam.