പ്രകൃതിയോടുള്ള സ്നേഹം നിങ്ങൾ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്? മിക്കവാറും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും ചപ്പുചവറുകൾ അലക്ഷ്യമായി വലിച്ചെറിയാതെയുമാവും. എന്നാൽ വിൽറ്റ്ഷയർ നിവാസികളായ ജോണും ഹെലനും ഒരു പിടി കടന്നു ചിന്തിക്കുന്ന കൂട്ടത്തിലാണ്. പ്രകൃതിയോടുള്ള ഇഷ്ടം കൊണ്ട് ഇവർ വസ്ത്രം ധരിക്കാതെയും, കറണ്ടും പൈപ്പ് വെള്ളമില്ലാതെയുമാണ് ജീവിക്കുന്നത്.
ഇപ്പോഴും ഇങ്ങനെയാണ് എന്നല്ല. ഇരുവരും താമസിക്കുന്ന പ്രദേശത്തിനടുത്ത് ഒരു കാടുണ്ട്. അവിടെയാണ് ജോണും ഹെലനും തങ്ങളുടെ മോട്ടോർഹോം (കാരവൻ) പാർക്ക് ചെയ്തിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഇവിടെ പോയി താമസിക്കുന്നതാണ് ജോണിന്റെയും ഹെലനെയും വിനോദവും സന്തോഷവുമെല്ലാം. അപ്പോഴാണ് വസ്ത്രം ധരിക്കാതെയും, കറണ്ടും പൈപ്പ് വെള്ളമില്ലാതെയുമാണ് ജീവിക്കുന്നത്.
2006 മുതൽ തന്നെ പ്രകൃതി സ്നേഹിയായ ഹെലൻ 2011ലാണ് ജോണിനെ വിവാഹം ചെയ്തത്. അധികം താമസമില്ലാതെ ജോണും പ്രകൃതി സ്നേഹിയായി. ഇതോടെയാണ് തങ്ങളുടെ മോട്ടോർഹോം കാടിനടുത്ത് പാർക്ക് ചെയ്യാനും വസ്ത്രങ്ങളും കറണ്ടും ഉപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഇരുവരും തീരുമാനിച്ചത്.
തങ്ങളുടെ ജീവിതശൈലി വളരെ പരിമിതികളും വെല്ലുവിളികളും നിറഞ്ഞതാണ് എന്നും എല്ലാവർക്കും പിന്തുടരാനാകാത്ത ഒന്നാണെന്നും ജോൺ സമ്മതിക്കുന്നു. പല സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ ജീവിതരീതി അവലംബിച്ചതോടെ തെറ്റായ ധാരണകളുണ്ട് എന്നും ജോൺ ലാഡ് ബൈബിളിനോട് പറഞ്ഞു.
ജോണും ഹെലനും ഇപ്പോൾ കാട്ടുപൂക്കൾ, വന്യജീവികൾ എന്നിവയെക്കുറിച്ച് പഠിക്കാൻ സമയം ചെലവഴിക്കുന്നു. അവരുടെ താൽക്കാലിക വാനിൽ അവർ താമസിക്കുന്ന സൈറ്റിൽ ഓർക്കിഡുകളുടെ സംരക്ഷിത ഇനങ്ങൾ ഉണ്ട്. അതിനാൽ, ദമ്പതികൾ കൂടുതൽ ശ്രദ്ധാലുക്കളാണ്.