സിഡ്നിയിൽ നിന്ന് മെൽബണിലേക്ക് ക്വാണ്ടാസിൽ മതിയായ രേഖകൾ ഇല്ലാതെ പറന്നെത്തിയ രണ്ട് സ്ത്രീകൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അധികൃതർ കണ്ടെത്തുകയും, പിഴ ചുമത്തി അവരെ നിർബന്ധിത ഹോട്ടൽ ക്വറണ്ടെയിനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ രണ്ട് സ്ത്രീകൾക്കും 5452 ഡോളർ വീതമാണ് പിഴ ചുമത്തിയത്. തിങ്കളാഴ്ച സിഡ്നിയിൽ നിന്ന് മെൽബണിലേക്കുള്ള ക്വന്റാസ് QF 471 വിമാനത്തിലാണ് നിരുത്തരവാദപരമായി ഈ സ്ത്രീകൾ മറ്റ് 46 പേരോടൊപ്പം യാത്ര ചെയ്തത്.
തെറ്റായ പെർമിറ്റുകളോടെയാണ് ഇവർ യാത്ര ചെയ്തതെന്ന് മനസ്സിലാക്കിയ അംഗീകൃത ഉദ്യോഗസ്ഥർ ഇവരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതിനെ തുടർന്നാണ് അവർ കോവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത്.
“കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങൾ ഇത്തരം കാര്യങ്ങൾ അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത് . എന്നിട്ടും ഈ തരത്തിലുള്ള കൂടുതൽ കടന്നുകയറ്റങ്ങൾ, തീർത്തും നിരുത്തരവാദപരവും, തികഞ്ഞ അലംഭാവവുമാണ് . ഒരിക്കലും ഞങ്ങൾ ഇതിനെ നിആസാരമായി കാണുമെന്ന് ആരും കരുതേണ്ടതില്ല.” അദ്ദേഹം പറഞ്ഞു.
ഫ്ലൈറ്റിലെ മറ്റ് 46 ആളുകളുമായി ബന്ധപ്പെടുകയും, കോവിഡ് ടെസ്റ്റ് നടത്തുകയും , അവരെ 14 ദിവസത്തെ വീടിനുള്ളിലോ/ഹോട്ടലിലോ ക്വറണ്ടെയിൻ പൂർത്തിയാക്കിക്കുകയും ചെയ്യും.
“ഞങ്ങൾ എയർലൈൻസ്, എയർപോർട്ട് അധികാരികൾ എന്നിവരുമായി ദീർഘകാല അടിസ്‌ഥാനത്തിലുള്ള സുരക്ഷണക്രമീകരണങ്ങളുടെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ആളുകൾ വിമാനങ്ങളിൽ കയറുന്നതിനുമുമ്പ് കഴിയുന്നത്ര പരിശോധന നടത്താനുള്ള അഭ്യർത്ഥന ഞങ്ങൾ ഇപ്പോഴും തുടരുന്നു,” വെയ്മർ പറഞ്ഞു.
“ഞങ്ങൾക്ക് ലഭിക്കുന്ന അത്യാധുനിക ആരോഗ്യ പരിപാലന സജ്ജീകരണങ്ങളിലൂന്നി എല്ലാ പരിശോധനകളും ആത്മാർത്ഥമായി ചെയ്യുന്നതിനാൽ, അങ്ങെയറ്റത്തെ റിസ്ക് എടുത്തിട്ടായാലും, ഉത്തരവാദിത്തപൂർണ്ണതയോടെ പഴുതുകളടച്ചു, ഈ രോഗത്തെ പ്രതിരോധിക്കുക എന്ന കടമ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയും. വിക്ടോറിയയയുടെ ഈ വലയം ഭേദിക്കാമെന്നു നിങ്ങൾ കരുതേണ്ട.” അദ്ദേഹം പ്രസ്താവിച്ചു.
പുതിയ 11 കേസുകൾ അറിയപ്പെടുന്ന രോഗബാധയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ (വെള്ളിയാഴ്ച) സ്ഥിരീകരിച്ചു, അതേസമയം എട്ട് പേർ പകർച്ചവ്യാധി സമയത്ത് ക്വാറന്റൈനിലായിരുന്നു എന്നത് ആശ്വാസമേകുന്ന വാർത്തയാണ്.
സൗത്ത് മെൽബൺ മാർക്കറ്റിലെ ഏഴ് കടകൾ ഇന്ന് പുലർച്ചെ 01.30 മുതൽ രോഗബാധിതനായ ഒരാൾ സന്ദർശിച്ചതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് ടയർ വൺ സൈറ്റുകളായി പട്ടികയിലുൾപ്പെടുത്തുകയും ശുചീകരണത്തിനായി മാർക്കറ്റ് അടപ്പിക്കുകയും ചെയ്തു.
അതേസമയം, മെൽബണിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ കാംബർവെൽ-ബാൽവിൻ പ്രദേശത്തും നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ടാർനൈറ്റ്, ട്രൂഗാനിന, വില്യംസ് ലാൻഡിംഗ് എന്നിവയുൾപ്പെടെ രണ്ട് ക്യാച്ച്‌മെന്റുകളും കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.