ന്യൂഡൽഹി
രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വ്യവസ്ഥ ഇന്ത്യൻ ശിക്ഷാനിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീമിന്റെ സ്വകാര്യബിൽ രാജ്യസഭയിൽ. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല രാജ്യദ്രോഹക്കുറ്റത്തിനുള്ള വ്യവസ്ഥയെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടി. മൗലികാവകാശം നിഷേധിക്കാൻ ഈ വ്യവസ്ഥ ദുരുപയോഗിക്കുന്നുവെന്ന് സുപ്രീംകോടതി ഈയിടെ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്നതാണിത്.
തൊഴിൽകോഡുകൾ റദ്ദാക്കാനും എളമരം കരീം സ്വകാര്യബിൽ അവതരിപ്പിക്കും. രണ്ട് ബില്ലും വെള്ളിയാഴ്ചയിലെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.