ഏറ്റവും പുതിയ കോവിഡ് പകർച്ചവ്യാധിയെ മറികടക്കാൻ ആരോഗ്യ അധികാരികൾ വളരെ കരുതലോടെ പ്രവർത്തിക്കേണ്ടി വരുന്നതിനാൽ വിക്ടോറിയ ആറാമത്തെ COVID ലോക്ക്ഡൗണിലേക്ക് ഇന്ന് വൈകുന്നേരം 08:00 മണിയോടെ പ്രവേശിക്കുന്നു.
ട്രൂഗനിയയിലെ അൽ-തഖ്‌വ കോളേജിലെ ഒരു അധ്യാപകനുൾപ്പെടെ ആറ് പുതിയ കേസുകൾ രേഖപ്പെടുത്തിയതിനെ, തുടർന്ന് അവളുടെ പങ്കാളിയും അവളുടെ രണ്ട് അടുത്ത ബന്ധുക്കളും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ -ഇന്ന് മുതൽ വിക്ടോറിയ സംസ്‌ഥാനമാകെ 7 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. നിയന്ത്രണ വിധേയമെന്നു കരുതുന്ന സാഹചര്യത്തെ മറി കടന്ന്, വളരുന്ന മറ്റൊരു കോവിഡ് -19 ഡെൽറ്റ ക്ലസ്റ്റർ പൊട്ടിപുറപ്പെടുന്നത് തടയാൻ ആരോഗ്യ അധികാരികൾ പാടുപെടുന്നതിനാൽ, മെൽബൺ നഗരവാസികളെയും അതിന്റെ അനുബന്ധ പ്രദേശങ്ങളേയും ആറാമത്തെ ലോക്ക്ഡൗണിലേക്ക് നയിച്ചിരിക്കുന്നതായി അധികൃതർ പ്രസ്താവിച്ചു.
ട്രൂഗനിയയിലെ അൽ-തഖ്‌വ കോളേജിലെ അധ്യാപികയും, അവളുടെ പങ്കാളിയേയും കൂടാതെ മാരിബിർനോംഗ് പ്രദേശത്തെ മറ്റൊരു കേസും സമൂഹത്തിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു, ആ കേസുകളെല്ലാം അന്വേഷണത്തിലാണ്. വിക്ടോറിയയുടെ പുതിയ COVID-19 കേസുകളിൽ പകുതിയും നിലവിലുള്ള സമ്പർക്കപ്പട്ടികയുടെ അറിവുമായി ബന്ധപ്പെട്ടിട്ടില്ല. ആയതിനാൽ ആരോഗ്യ അധികാരികൾ പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുന്നത് നന്നേ ബുദ്ധിമുട്ടിയാണ്.
കോവിഡ് -19 കേസുകളുടെ പെട്ടെന്നുള്ള വർദ്ധനവിനെത്തുടർന്ന് വിക്ടോറിയ വ്യാഴാഴ്ച രാത്രി 8 മുതൽ ഏഴ് ദിവസത്തെ ലോക്ക്ഡൗണിൽ പ്രവേശിക്കും.
വ്യാഴാഴ്ച ആരോഗ്യ അധികാരികൾ റിപ്പോർട്ട് ചെയ്ത എട്ട് കേസുകൾ – അറിയപ്പെടുന്ന രോഗബാധയേറ്റവരുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ മാത്രവും, ബാക്കി അജ്ഞാതമായ ഉറവിടത്തിൽ നിന്നായത് ആശങ്ക ഉളവാക്കുന്നതിനാലുമാണ് , കഠിനമെങ്കിലും , നിർണ്ണായകമായ ഈ തീരുമാനത്തിന് പിന്നിലെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രസ്താവിച്ചു. അജ്ഞാത കേന്ദ്രീകൃതമായ, ശ്രദ്ധേയ കേസുകൾ ഡെൽറ്റ വേരിയന്റാണോ എന്ന് ജീനോമിക് പരിശോധന വെളിപ്പെടുത്തും.
എന്നാൽ പുതിയ രോഗബാധിതരായവർ, സമൂഹത്തിൽ സജീവമായിരുന്ന ആശങ്കകൾ പെട്ടെന്ന് ഉയർത്താനും, ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന് മുഖ്യ കാരണവുമായി മാറി.
‘കേസുകൾ നിയന്ത്രണാതീതമാകുന്നത് ഒഴിവാക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.’“പകർച്ചവ്യാധികൾ അനുദിനം വിലയിരുത്തുന്നത് തുടരുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്, കാര്യങ്ങൾ വളരെ വേഗത്തിൽ തിരിയുമെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തതിൽ സന്തുഷ്ടരായിരുന്നു . പക്ഷെ ഇന്ന് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്, ഈ പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും , കൂടുതൽ ജാഗ്രത പല തലത്തിലും പുലർത്തണമെന്ന സന്ദേശം കൂടിയാണ്.
ലോക്ക്ഡൗണിൽ വീട് വിട്ട് പുറത്തിറങ്ങാനുള്ള അഞ്ച് പ്രധാന കാരണങ്ങൾ
വിക്ടോറിയക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് പുറത്തുപോകാൻ അഞ്ച് പ്രധാന കാരണങ്ങളേയുള്ളൂ. അവ ഭക്ഷണത്തിനും സാധനങ്ങൾക്കും, വൈദ്യ പരിചരണം, വ്യായാമം, അനുവദനീയമായ ജോലി, വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയ്ക്കുള്ളതാണ്.
വ്യായാമത്തിനോ, അവശ്യവസ്തുക്കളുടെ ഷോപ്പിംഗിനോ യാത്ര ചെയ്യാൻ 5 കിലോമീറ്റർ ദൂരമാണ് പരിധി.
ഔട്ട്ഡോർ ഒത്തുചേരലുകൾ അനുവദനീയമല്ല, സ്കൂളുകളും കഫേകളും പബ്ബുകളും റെസ്റ്റോറന്റുകളും അടയ്ക്കും.
വീടിനകത്തും പുറത്തും മാസ്ക് ധരിക്കുന്നത് നിലവിലെ നിയമങ്ങൾക്കനുസൃതമായി നിർബന്ധമാണ് ; കൂടാതെ ജൂലൈ 15 മുതൽ വീടുകളിൽ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നു.
ശിശുസംരക്ഷണവും(Child care Centres) , ബാല്യകാല പരിചരണവും(Early Childhood Care Centres) തുറന്നിരിക്കും.
പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ Online പഠനത്തിലേക്ക് മടങ്ങുന്നതോടെ സ്കൂളുകൾ അടയ്ക്കും – ദുർബലരായ കുട്ടികളും, സൈറ്റിൽ പഠിക്കാൻ കഴിയുന്ന അംഗീകൃത തൊഴിലാളികളുടെ കുട്ടികളും ഒഴികെയുള്ളവർ വീടിനുള്ളിൽ ഇരുന്ന് പഠിക്കണം.
ലോക്ക്ഡൗൺ ഉടനടി നടപ്പാക്കണമെന്ന് ആരോഗ്യ അധികാരികൾ ഉപദേശിച്ചു എന്ന് ആൻഡ്രൂസ് പറഞ്ഞു.
“ഞങ്ങൾ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കുന്നില്ലെങ്കിൽ, ഇവ തടുക്കാനാകാത്ത വിധത്തിൽ കേസുകൾ കാടുകയറും. കോൺടാക്റ്റ് ട്രെയ്‌സിംഗിനോ, കോവിഡ് ടെസ്റ്റുകൾ കൊണ്ടോ അത് ഗുണീഭവിക്കില്ല ” അദ്ദേഹം പറഞ്ഞു.
“ഓരോ ദിവസവും മെച്ചപ്പെടുന്നതിനേക്കാൾ മോശമാവുകയാണ്, എല്ലാവരും കുത്തിവയ്പ് എടുക്കുന്നതുവരെ നിങ്ങൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നേക്കുമെന്ന ആശങ്ക ഇപ്പോൾ ഞങ്ങൾക്കുമുണ്ടാകുന്നു.
ബിസിനസുകൾക്കുള്ള പിന്തുണാ പാക്കേജുകൾ പ്രഖ്യാപിക്കാൻ സംസ്ഥാന ട്രഷറർ വെള്ളിയാഴ്ച സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെൽബൺ മെട്രോപൊളീറ്റൻ കേന്ദ്രീകരിച്ചുള്ള കേസുകൾ ആണിതെല്ലാമെന്നിരിക്കെ നിയന്ത്രണങ്ങൾ സംസ്ഥാനവ്യാപകമായി നടപ്പാക്കപ്പെടുന്നു.
വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ എന്തെങ്കിലും കേസുകൾ കണ്ടെത്തണമെങ്കിൽ, സംസ്‌ഥാനമാകെ അടച്ചിടണം. എന്നാൽ മാത്രമേ അത് പൊട്ടിപ്പുറപ്പെടുന്നത് തടയാനാകൂ എന്ന് ആൻഡ്രൂസ് പറഞ്ഞു.
പാർലമെന്റിന് പുറത്ത്, ആൻഡ്രൂസ് മുൻഗണന നൽകിയത് “സിഡ്നിയിൽ സംഭവിക്കുന്നത് ഒഴിവാക്കുക” എന്നാണ്.
“കേസുകൾ നിയന്ത്രണാതീതമാകുന്നത് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
“ഡെൽറ്റ പൊട്ടിപ്പുറപ്പെടുന്നതിനെ നേരിടാൻ ഒരു യഥാർത്ഥ മാർഗ്ഗമേയുള്ളൂ എന്ന വസ്തുതയെക്കുറിച്ച് എല്ലാവർക്കും വളരെ വ്യക്തതയുണ്ട്.”
“പൊതുജനാരോഗ്യ വിദഗ്‌ധരുടെ ഉപദേശങ്ങളാൽ ഞങ്ങൾ നയിക്കപ്പെടും, ആ ഉപദേശങ്ങൾക്കനുസൃതമായി എടുക്കുന്ന ഓരോ തീരുമാനങ്ങളും വിക്ടോറിയക്കാർക്ക് തത്സമയ അപ്ഡേറ്റുകൾ നൽകി, ജാഗരൂകരാക്കും” വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസും വ്യാഴാഴ്ച പാർലമെന്റിന് പുറത്ത് സംസാരിച്ചു, “സിഡ്നിയിൽ സംഭവിക്കുന്നത് ഒഴിവാക്കുക” എന്നതാണ് മുൻഗണന എന്ന് പറഞ്ഞു.
“കേസുകൾ നിയന്ത്രണാതീതമാകുന്നത് ഒഴിവാക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.”ഡെൽറ്റ പൊട്ടിപ്പുറപ്പെടുന്നത് നേരിടാൻ ഒരു യഥാർത്ഥ മാർഗ്ഗമേയുള്ളൂ എന്ന വസ്തുതയെക്കുറിച്ച് എല്ലാവർക്കും വളരെ വ്യക്തതയുണ്ട്. എന്നാൽ ഈ കേസുകളുമായി ബന്ധപ്പെട്ട് എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാൻ ഇപ്പോൾ സാധ്യമല്ല. ഞങ്ങൾ വളരെ നേരത്തെയാണ് കാര്യങ്ങൾ അറിയുന്നതും , അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതും. ഞങ്ങൾ ഇപ്പോഴും അഭിമുഖങ്ങൾ, ടെസ്റ്റ് ഫലങ്ങൾ, ജനിതക ക്രമം എന്നിവയ്ക്കായി കാത്തിരിക്കുകയാണ്. എനിക്ക് കൂടുതൽ വിവരങ്ങൾ പങ്കിടാൻ ഉണ്ടെങ്കിൽ, ഞാൻ ചെയ്യും”.
ഇന്ന് – വ്യാഴാഴ്ച വൈകീട്ട് 08 മണിമുതൽ വിക്ടോറിയ സംസ്‌ഥാനമാകെ 7 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.