ന്യൂഡൽഹി
സ്ത്രീകൾക്ക് സൈന്യത്തിൽ സ്ഥിരംകമീഷൻ അനുവദിക്കണമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് തുടർച്ചയായി ഹർജികൾ നൽകുന്ന കേന്ദ്രസർക്കാർ നടപടിയിൽ സുപ്രീംകോടതിക്ക് അതൃപ്തി.
‘സ്ത്രീകൾക്ക് സ്ഥിരംകമീഷൻ അനുവദിക്കണമെന്ന് കോടതി വ്യക്തമായ ഉത്തരവ് മുമ്പ് പുറപ്പെടുവിച്ചതാണ്. ഉത്തരവ് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കണം. അതിനുപകരം, ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നത് ശരിയായ പ്രവണതയല്ല’–- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.